വിഷപ്രാണി കടിച്ച് അച്ഛനും മക്കളും അടക്കം ഉറങ്ങാന്‍ കിടന്ന ഒരു കുടുംബത്തിലെ 3 പേര് മരിച്ചു
Jul 26, 2021, 16:59 IST
ഭോപാല്‍ : (www.kvartha.com 26.07.2021) വിഷപ്രാണി കടിച്ച് ഉറങ്ങാന്‍ കിടന്ന അച്ഛനും മക്കളും അടക്കം ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. മധ്യപ്രദേശിലെ ഷാദോള്‍ ജില്ലയിലെ കോത്തി താല് ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. തിങ്കളാഴ്ചയാണ് പൊലീസ് ഇക്കാര്യം പുറത്തുവിട്ടത്.
ലാല പാലിയ (35), മകന് അഞ്ചു വയസുകാരന് സഞ്ജയ്, മകള്‍ മൂന്നു വയസുള്ള സാഷി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു ഇവര്‍. ഉറക്കത്തിനിടെ അര്‍ധരാത്രി ഞെട്ടിയുണര്‍ന്ന ലാല ശരീരം വേദനിക്കുന്നതായി പറഞ്ഞു.
ഉടന്‍ തന്നെ ബന്ധുക്കള്‍ ഇദ്ദേഹത്തെ ജയ് ത് പൂര് കമ്യൂണിറ്റ് ഹെല്‍ത് സെന്റര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരണം സംഭവിച്ചു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളും മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷമുള്ള ഏതോ ജീവിയുടെ കടിയേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ടെത്തില്‍ പറയുന്നതെന്ന് ജാത്പൂര് പൊലീസ് ഇന്‍സ്പെക്ടര്‍ സുദീപ് സോണി പറഞ്ഞു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
Keywords: Three members of family die of poisonous insect bite in Madhya Pradesh, Madhya pradesh, News, Local News, Family, Dead, Dead Body, Police, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.