9-ാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി 4 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പരിക്ക്; പിതാവ് അറസ്റ്റില്‍

 


ഹൈദരാബാദ്: (www.kvartha.com 31.01.2022) ഒന്‍പതാംക്ലാസുകാരന്‍ ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ഥിയുടെ പിതാവിനെ അറസ്റ്റുചെയ്ത പൊലീസ് അദ്ദേഹത്തിനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് അറിയിച്ചു. തെലങ്കാനയിലെ കരിംനഗറില്‍ ഞായറാഴ്ചയാണ് അപകടം നടന്നത്.

9-ാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി 4 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പരിക്ക്; പിതാവ് അറസ്റ്റില്‍

കുടിലുകള്‍ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ ഡ്രൈനേജ് കനാലിലേക്ക് വീണു. മൂന്ന് സ്ത്രീകള്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. വാഹനം ഓടിച്ചയാള്‍ അപകടം നടന്ന ഉടന്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റു ചെയ്തു.

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി കാറ് ഓടിക്കുന്ന വിവരം ബിസിനസുകാരനായ പിതാവിന് അറിവുണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തുമെന്നും പൊലീസ് പറഞ്ഞു.

Keywords:  Three minors, father held after car rams into roadside shanty in Telangana killing four women, Hyderabad, News, Local News, Arrested, Accidental Death, Injured, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia