മുംബൈ: (www.kvartha.com 06.05.2014) കൊങ്കണ്‍ റെയില്‍ പാതയിലെ തീവണ്ടി അപകടത്തില്‍നിന്ന് മൂന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.
മഹാരാഷ്ട്രയിലെ റായിഗഢ് ജില്ലയില്‍ പാളം തെറ്റിയ ദിവ സാവന്ദ് വാദി ട്രെയിന്‍ അപകടത്തില്‍ നിന്നാണ് മന്സാവി എന്ന പിഞ്ചു കുഞ്ഞ് അത്ഭുകരമായി രക്ഷപ്പെട്ടത്. അപകടമുണ്ടായ അവസരത്തില്‍ മന്സാവിയെ മാറോടണച്ചു പിടിച്ചിരുന്ന മാതാവ് സുരേഖ നാക്തേ തല്‍ക്ഷണം മരിച്ചിരുന്നു.
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മറിഞ്ഞു കിടന്ന കമ്പര്ട്മെന്റിലെ സീറ്റിനടിയില്‍ നിന്നും ഗുരുതരാവസ്ഥയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ശരീരത്തില്‍ ജലാംശം കുറഞ്ഞ് പ്രതികരണശേഷി ഇല്ലാത്ത അവസ്ഥയിലായിരുന്നു കുഞ്ഞ്.
രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ അടിയന്തിര ചികിത്സ നല്കി. കുഞ്ഞ് ഇപ്പോള്‍ സുഖമായിരിക്കുന്നു.
രോഹയ്ക്കും നാഗോതെയ്നുമിടയില് നാല് കമ്പാര്‍ട്മെന്റുകളും എഞ്ചിനും പാളം തെറ്റിയാണ് അപകടം. അപകടത്തില്‍ സുരേഖ അടക്കം 22 പേരാണ് തല്‍ക്ഷണം മരിച്ചത്.
മാതാവിനെ കൂടാതെ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന പിതാവും രണ്ട് ചേച്ചിമാരും ആശുപത്രിയില്‍
ചികില്‍സയിലാണ്. കൊങ്കണ്‍ മേഖലയിലെ മന്‍ഗാവില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുടുംബമാണ് അപകടത്തില്‍പെട്ടത്.
Also Read:
സിമന്റ് മിക്സിംഗ് ലോറിയും കൊക്കക്കോള ട്രക്കും കൂട്ടിമുട്ടി മറിഞ്ഞു, ഡ്രൈവര്‍മാര്‍ക്ക് ഗുരുതരം

Keywords: Three Month Old Baby Survives Raigad Train Mishap, Mother, Family, Passengers, Maharashtra, hospital, Treatment, Marriage, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.