Obituary | 'ചെങ്കല്‍പ്പേട്ട് ഗുഡുവഞ്ചേരിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചത് ഷോര്‍ട് സര്‍ക്യൂടിനെ തുടര്‍ന്ന്'

 


ചെന്നൈ: (www.kvartha.com) ചെങ്കല്‍പ്പേട്ട് ഗുഡുവഞ്ചേരിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചത് ഷോര്‍ട് സര്‍ക്യൂടിനെ തുടര്‍ന്നാണെന്ന് നിഗമനം. 

Obituary | 'ചെങ്കല്‍പ്പേട്ട് ഗുഡുവഞ്ചേരിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചത് ഷോര്‍ട് സര്‍ക്യൂടിനെ തുടര്‍ന്ന്'

വെള്ളിയാഴ്ച പുലര്‍ചെ നാലുമണിയോടെ ഊരമ്പാക്കം റെയില്‍വേ സ്റ്റേഷന് സമീപം ആര്‍ ആര്‍ അപാര്‍ട്മെന്റിലാണ് ദാരുണമായ സംഭവം നടന്നത്. വീട്ടുടമ ഗിരിജ, സഹോദരി രാധ, ബന്ധു രാജ്കുമാര്‍ എന്നിവരാണ് മരിച്ചത്. രാജ്കുമാറിന്റെ ഭാര്യ ഭാര്‍ഗവി, മകള്‍ ആരാധന എന്നിവര്‍ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

വെങ്കിട്ടരാമന്‍ എന്നയാളുടെ പേരിലാണ് അപകടം നടന്ന ഈ അപാര്‍ട്മെന്റ്. ഇയാള്‍ കഴിഞ്ഞവര്‍ഷം മരിച്ചിരുന്നു. വെങ്കിട്ടരാമന്റെ ഭാര്യ ഗിരിജയുള്‍പെടെ കുടുബാംഗങ്ങള്‍ ദുബൈയിലാണ് താമസം. ഇയാളുടെ ചരമവാര്‍ഷികത്തിന്റെ ചടങ്ങുകളുടെ ഭാഗമായാണ് കുടുംബം നാട്ടിലെത്തിയത്.

അതിനിടെയാണ് മൂന്നുപേരും ഫ്രിഡ്ജില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് മരിക്കുന്നത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടിലെത്തിയ അയല്‍ക്കാരാണ് മൂന്നുപേരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Keywords: Three of family died as compressor of refrigerator explodes near Chennai, Chennai, News, Dead Body, Accidental Death, Injured, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia