അശ്ലീല ചിത്രങ്ങള്‍ കാണിച്ച് നല്‍കി 9 വയസുകാരനെ ഒന്നരമാസത്തിലേറെ ലൈംഗികാക്രമണത്തിന് വിധേയമാക്കിയതായി പരാതി; 3 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
Jan 24, 2022, 11:40 IST
ചെന്നൈ: (www.kvartha.com 24.01.2022) ഒമ്പതുവയസുകാരനെ ഒന്നരമാസത്തിലേറെ ലൈംഗികാക്രമണത്തിന് വിധേയമാക്കിയെന്ന പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. രണ്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥികളും ഒരു ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് കോവില്‍പട്ടി ഈസ്റ്റ് പൊലീസ് പറയുന്നത് ഇങ്ങനെ: ഒമ്പതുവയസുകാരനും പ്രതികളായ വിദ്യാര്‍ഥികളും അയല്‍വാസികളാണ്. മൂന്നുവിദ്യാര്‍ഥികളും ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനായി ഒരു വീട്ടില്‍ ഒത്തുകൂടുമായിരുന്നു. അവിടെവച്ച് മൂന്നുപേരും മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണുകയും കുട്ടിയെ കാണിച്ചുനല്‍കുകയും ചെയ്തതിന് ശേഷമായിരുന്നു ആക്രമണം. ആളൊഴിഞ്ഞ പ്രദേശത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുപോയും ഉപദ്രവിച്ചിരുന്നു.
നിരന്തരമുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പേടിച്ച കുട്ടി വീടിന് പുറത്തിറങ്ങിയിരുന്നില്ല. കുട്ടിക്ക് മാനസികമായും ശാരീരികമായും അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങിയതോടെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടി വിവരങ്ങള്‍ തുറന്നുപറഞ്ഞത്. 10 ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. തുടര്‍ന്ന് നിരന്തരം കൗണ്‍സലിങ്ങിന് വിധേയമാക്കിയതായി പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.