കശ്മീരില്‍ മൂന്ന്‌ പേര്‍ ബലാല്‍സംഗത്തിനിരയായി

 


കശ്മീരില്‍ മൂന്ന്‌ പേര്‍ ബലാല്‍സംഗത്തിനിരയായി
ജമ്മു: കശ്മീരില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ മൂന്ന്‌ പേര്‍ ബലാല്‍സംഗത്തിരയായി. ജമ്മുകശ്മീരിലെ വിവിധ ജില്ലകളിലാണ്‌ ബലാല്‍സംഗങ്ങള്‍ നടന്നത്. ഉദ്ധമ്പൂര്‍ ജില്ലയില്‍ ചെനാനി എന്ന സ്ഥലത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ നാലുപേര്‍ ചേര്‍ന്ന്‌ കൂട്ടബലാല്‍സംഗത്തിന്‌ ഇരയാക്കിയതാണ്‌ ഒന്ന്‍. ഇതില്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ നാലുപേരാണ്‌ പ്രതികള്‍. സംഭവത്തില്‍ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ ജാവേദ് ഇക്ബാല്‍, അബ്ദുല്‍ ജബാര്‍, ബിത്ത ലോണ്‍, മുഷ്താഖ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

മറ്റൊന്ന്‌ രജൗരി ജില്ലയില്‍ സ്കൂള്‍ വിട്ട് മടങ്ങിയ പെണ്‍കുട്ടിയെ സദ്ദാം ഹുസൈന്‍ എന്നയാള്‍ ബലാല്‍സംഗം ചെയ്ത സംഭവമാണ്‌. ഈ കേസില്‍ പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തു.

സാംബ ജില്ലയിലെ രാംഗാര്‍ഗില്‍ വീട്ടമ്മയെ രണ്ട് പേര്‍ വീട്ടില്‍ കയറി മാനഭംഗപ്പെടുത്തിയതാണ്‌ മൂന്നാമത്തെ കേസ്. ഈ സംഭവത്തില്‍ മുഹമ്മദ് ഹുസൈന്‍, മോജുദ്ദീന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

SUMMERY: Jammu: Three women were allegedly raped in different incidents in Jammu and Kashmir, police said.In the first incident, a girl was allegedly gang-raped by four people, including a Special Police Officer (SPO), in Chenani area of Udhampur district.

Keywords: National, Jammu, Kashmir, Rape, Gang rape, Students, House wife, Police, Case, Arrested, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia