വിരുദുനഗറില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 3 മരണം; 4 പേര്‍ക്ക് പരിക്ക്
Jan 5, 2022, 12:32 IST
ചെന്നൈ: (www.kvartha.com 05.01.2022) തമിഴ്നാട് വിരുദുനഗറില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് മരണം. പടക്കശാല ഉടമ കറുപ്പസ്വാമി, ജീവനക്കാരായ ശെന്തില്‍ കുമാര്‍, കാശി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടം.
അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സാത്തുര്‍ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം. വെടിമരുന്ന് നിര്‍മിക്കാന്‍ രാസവസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. കെട്ടിടം പൂര്‍ണമായും തകര്‍ന്നു.
സംഭവത്തില്‍ ഏഴായിരംപണ്ണെ പൊലീസ് കേസെടുത്തു. മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പുതുവര്‍ഷദിനത്തില്‍ വിരുദുനഗര്‍ ജില്ലയില്‍ തന്നെ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ മരിച്ചിരുന്നു.
Keywords: Chennai, News, National, Death, Injured, Accident, Blast, Police, Case, Three workers died in blast at Fireworks factory
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.