Flight Charges | ക്രിസ്മസ് സീസണില്‍ ചെന്നൈ, ബെംഗ്ലൂര്‍ എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ കൊള്ളയടിച്ച് വിമാന കംപനികള്‍; ഡിസംബര്‍ 15നുശേഷം നിരക്ക് ഇരട്ടിയാക്കിയത് തിരിച്ചടി

 


ചെന്നൈ: (www.kvartha.com) ക്രിസ്മസ് സീസണില്‍ ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ കൊള്ളയടിച്ച് വിമാന കംപനികള്‍. സാധാരണക്കാരുടെ കീശ കാലിയാക്കുന്ന നിരക്ക് വര്‍ധനയാണ് നടപ്പാക്കിയിരിക്കുന്നത്. ഡിസംബര്‍ 15നു ശേഷം നിലവിലുള്ളതിന്റെ ഇരട്ടിയായി വിമാന കംപനികള്‍ നിരക്ക് ഉയര്‍ത്തിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയായിരിക്കയാണ്. സ്വകാര്യ ബസുകളിലെ വന്‍കൊള്ളയില്‍നിന്ന് ആശ്വാസം തേടി അവസാന നിമിഷം വിമാനമാര്‍ഗം യാത്രയ്ക്കൊരുങ്ങിയവര്‍ നിരാശരായി.

Flight Charges | ക്രിസ്മസ് സീസണില്‍ ചെന്നൈ, ബെംഗ്ലൂര്‍ എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ കൊള്ളയടിച്ച് വിമാന കംപനികള്‍; ഡിസംബര്‍ 15നുശേഷം നിരക്ക് ഇരട്ടിയാക്കിയത് തിരിച്ചടി

വ്യാഴാഴ്ചത്തെ നിരക്ക് അനുസരിച്ച് ബെംഗ്ലൂറില്‍നിന്ന് കൊച്ചിയിലെത്താന്‍ 4889 രൂപ നിരക്കില്‍ നാലംഗ കുടുംബത്തിന് 20,000 രൂപയില്‍ താഴെ മാത്രം മതി. എന്നാല്‍ ക്രിസ്മസ് സീസണിലാണ് യാത്രയെങ്കില്‍ ബുകിങ് നിരക്കു തുടങ്ങുന്നതുതന്നെ 9889 രൂപ മുതലാണ്. അതായത് നാലംഗ കുടുംബം യാത്രാചെലവുകള്‍ക്കു മാത്രമായി 40,000 രൂപയെങ്കിലും കണ്ടെത്തണം.

ബസ് കംപനികളെ പോലെതന്നെ തിരക്കുനോക്കി യാത്രക്കാരെ കൊള്ളയടിക്കുകയാണു വിമാന കംപനികളും. സമാന അവസ്ഥയാണു ചെന്നൈയില്‍നിന്നും ബെംഗ്ലൂറില്‍നിന്നും കേരളത്തിലെ വിവിധയിടങ്ങളിലേക്കുള്ള ടികറ്റ് നിരക്കുകളും.

ഡിസംബര്‍ 23ന് മുംബൈയില്‍നിന്നു കൊച്ചിയിലേക്ക് നോണ്‍ സ്റ്റോപ് വിമാനങ്ങളില്‍ 26,000 രൂപ മുതല്‍ 31,000 രൂപ വരെയാണ് ഈടാക്കുന്നത്. ഇതനുസരിച്ച് നാലുപേര്‍ അടങ്ങുന്ന കുടുംബത്തിന് ഒരു ദിശയിലേക്ക് ലക്ഷത്തിലേറെ രൂപയാകും. ഉത്സവകാലം മുന്‍കൂട്ടി കണ്ട് ഇപ്പോഴേ ഇരട്ടിത്തുകയാണു ബുകിങ് ആപുകള്‍ ഈടാക്കുന്നത്.

Keywords: Ticket rates surge on Bengaluru-Kerala route ahead of Christmas, misery for travellers Chennai, News, Flight, Passengers, Increased, Festival, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia