3 വര്‍ഷത്തെ വിവാഹ ജീവിതത്തിനൊടുവില്‍ 2015 ലെ ഒന്നും രണ്ടും ഐ എ എസ് റാങ്ക് ജേതാക്കളായ ടിന ദാബിയും അദര്‍ അമീറും വേര്‍പിരിഞ്ഞു
Aug 11, 2021, 17:24 IST
ന്യൂഡല്‍ഹി: (www.kvartha.com 11.08.2021) മൂന്നു വര്‍ഷത്തെ വിവാഹ ജീവിതത്തിനൊടുവില്‍ 2015 ലെ ഒന്നും രണ്ടും ഐ എ എസ് റാങ്ക് ജേതാക്കളായ ടിന ദാബിയും അദര്‍ അമീറും വേര്‍പിരിഞ്ഞു. 2018ലാണ് റാങ്ക് ജേതാക്കളായ ടിന ദാബിയും അദര്‍ അമീര്‍ ഖാനും വിവാഹിതരായത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട ഇരുവരുടേയും വിവാഹം ഏറെ ശ്രദ്ധ നേടിയിരുന്നു.
ജയ്പുര്‍ കുടുംബ കോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. 2020 നവംബറിലാണ് ഇവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ച് കോടതിയെ സമീപിച്ചത്. 2015ലെ സിവില്‍ സര്‍വീസസ് പരീക്ഷയിലാണ് ടിന ദാബി ഒന്നാം റാങ്കും അദര്‍ അമീര്‍ രണ്ടാം റാങ്കും നേടിയത്. ഇരുവരുടെയും പ്രണയവും വിവാഹവും ഏറെ ശ്രദ്ധ നേടിയിരുന്നു.
രാജസ്ഥാന് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും. ജയ്പൂരിലായിരുന്നു ഇരുവര്‍ക്കും പോസ്റ്റിങ്. കാശ്മീരിലെ അനന്ത് നാഗ് സ്വദേശിയായ അദര്‍ നിലവില്‍ ശ്രീനഗറിലാണ് ജോലി ചെയ്യുന്നത്.
ഡെല്‍ഹിയിലെ ലേഡി ശ്രീറാം കോളജിലെ ബിരുദധാരിയായ ടീന ദാബി, ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്കോടെ അഭിമാനകരമായ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദളിത് പെണ്‍കുട്ടിയുമായി.
ഐ എ എസ് പരിശീലനത്തിനിടെയാണ് കാശ്മീരിലെ അനന്ത്നാഗില്‍ നിന്നുള്ള അദര്‍ അമീര്‍ ഖാനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. തുടര്‍ന്ന് 2018 ഏപ്രിലില്‍ ഡെല്‍ഹിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.
ഡെല്‍ഹിയിലെ വിവാഹ സത്കാരത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാര്‍, ലോക്സഭാ സ്പീകെര്‍ സുമിത്ര മഹാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Tina Dabi And Athar Aamir Khan, IAS Topper Couple, Divorced, New Delhi,News,IAS Officer, Marriage, Politics, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.