സണ്‍ ഫിലിം: സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യം

 


സണ്‍ ഫിലിം: സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യം
മംഗലാപുരം: വാഹനങ്ങളില്‍ സണ്‍ ഫിലിം ഒട്ടിക്കണമെന്ന സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മംഗലാപുരത്തെ വാഹന ഉടമകളും കാര്‍ ഡെക്കര്‍ ഉടമകളും രംഗത്തിറങ്ങി. വിധിക്കെതിരെ സുപ്രീംകോടി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് നീക്കം. കാര്‍ ഓണേഴ്‌സ് ആന്റ് കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ (സി.ഒ.സി.എ) എന്ന സംഘടനയാണ് കോടതിയെ സമീപിക്കുന്നത്.

സണ്‍ഫിലിം ഒട്ടിക്കുന്നത് കാറുകളുടെയും അതിനുള്ളില്‍ സൂക്ഷിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കളുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണെന്ന് നഗരത്തിലെ ഒരു ഫോട്ടോഗ്രാഫര്‍ അവകാശപ്പെട്ടു. അമേച്വര്‍ ഫോട്ടഗ്രാഫറായ തന്റെ കാറില്‍ കാറിനേക്കാള്‍ വിലപിടിപ്പുള്ള ഫോട്ടോഗ്രാഫി-കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നും ഉണ്ടാകും. ഇത് സണ്‍ഗ്ലാസില്ലാതെ കാറില്‍ സൂക്ഷിച്ചാല്‍ കവര്‍ച്ചയ്ക്കുള്ള സാധ്യത ഇരട്ടിയാണ്. ഫോട്ടോഗ്രാഫറായ ശ്രീനിവാസ് പറയുന്നു.

കാറില്‍ സഞ്ചരിക്കുന്നവരുടെ ആരോഗ്യസുരക്ഷിതത്വത്തിനും സണ്‍ഫിലിം അനിവാര്യമാണ്. കാറിനെതിരെ കല്ലെറുണ്ടായാല്‍ ഗ്ലാസ് പൊട്ടിച്ചിതറി പരിക്കേല്‍ക്കുമെന്ന ഭയവും വേണ്ട. സ്ത്രീകള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് യാത്രയ്ക്കിടയില്‍ മുലയുട്ടുന്നതിനും സണ്‍ ഫിലിം നിലനിര്‍ത്തിയേതീരൂ. സണ്‍ഫിലിമും കറുത്ത ഗ്ലാസും ഉണ്ടായാല്‍ ഇന്ധനക്ഷമത വര്‍ദ്ധിക്കുകയും വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍ക്ക് ആയുസ് നീട്ടികിട്ടുകയും എയര്‍കണ്ടിഷന്‍ ചെയ്ത വാഹനങ്ങള്‍ക്ക് മൈലേജ് കൂടുതല്‍ കിട്ടുകയും ചെയ്യുമെന്നും കാര്‍ ഉടമസ്ഥ സംഘം ഉദാഹരണങ്ങള്‍ നിരത്തി സമര്‍ത്ഥിക്കുന്നു.

Keywords:  Mangalore, Vehicles, National 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia