First Pregnancy? | ഗർഭിണികളിലെ ആദ്യത്തെ 3 മാസം എങ്ങനെയായിരിക്കണം? വേണം കരുതൽ
Mar 13, 2024, 11:12 IST
ന്യൂഡെൽഹി: (KVARTHA) താനൊരു മാതാവാൻ പോകുന്നുവെന്ന് അറിയുന്ന നിമിഷം ഒരു സ്ത്രീയുടെ ജീവിതത്തിലുള്ള ഏറ്റവും സന്തോഷകരമായ കാര്യമാണ്. അന്ന് മുതൽ അവർക്ക് കരുതലിന്റെയും പ്രാർഥനകളുടെയും നാളുകൾ ആയിരിക്കും. സ്വന്തം ആരോഗ്യത്തിന് ഒപ്പം കുഞ്ഞിന്റെ ആരോഗ്യത്തിനും പ്രാധാന്യം നൽകേണ്ടതുണ്ട്. ഓരോ ഗർഭിണികളും ആദ്യത്തെ മൂന്ന് മാസം വലിയ ഭയത്തോടെയും കരുതലോടെയും കാണുന്ന നാളുകളാണ്. തന്റെ കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്ന് പ്രാർഥനക്കൊപ്പം സൂക്ഷ്മതയും അത്യാവശ്യമാണ്.
എങ്ങനെ കരുതലയോടെയിരിക്കാം?
ആരോഗ്യപരമായ മറ്റ് അസുഖങ്ങളോ ബ്ലീഡിങോ ഡോക്ടർ പ്രത്യേക വിശ്രമം പറഞ്ഞവരോ അല്ലാത്ത ഗർഭിണികൾ ഗർഭകാലം ഭയക്കേണ്ടതില്ല. ഗർഭിണി ആരോഗ്യവതിയാണെങ്കിൽ ഒരു വിധപ്പെട്ട ജോലികൾ ചെയ്യുന്നതോ യാത്ര ചെയ്യുന്നതോ പടികൾ കയറുന്നതോ പ്രശ്നമല്ല. എന്നാൽ തന്റെ വയറ്റിൽ കുഞ്ഞ് ജീവന്റെ തുടിപ്പ് ഉണ്ടെന്ന ബോധത്തോടെയുള്ള സൂക്ഷമത നല്ലതാണ്. അല്ലാതെ ഗർഭകാലത്ത് പൂർണമായ വിശ്രമം ആവശ്യമില്ല, അത് ഗർഭിണികളുടെ ആരോഗ്യത്തിന് നല്ലതുമല്ല.
ആദ്യത്തെ 14 ആഴ്ചയിൽ ഗർഭച്ഛിദ്രം സംഭവിക്കുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. കുഞ്ഞിന് ജനിതകമായ എന്തെങ്കിലും വൈകല്യം ഉണ്ടെങ്കിലോ ഹോർമോൺ സംബന്ധമായി വ്യതിയാനങ്ങൾ കൊണ്ടോ ഗർഭം അലസിപ്പോകാം. തികച്ചും ആരോഗ്യകരമല്ലാത്ത ഭ്രൂണം മാത്രമാണ് അലസിപ്പോകാറുള്ളത്. എന്നാൽ ഗർഭകാലത്തു ആദ്യത്തെ മൂന്ന് മാസം നമ്മള്‍ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട കാര്യങ്ങളുണ്ട്.
വാഹനങ്ങളിൽ യാത്ര ചെയ്യാൻ പാടില്ലെന്നും പറയുന്നവരുണ്ട്. ഇരുചക്ര വാഹനങ്ങളായ സ്കൂട്ടർ, ബൈക്ക് പോലുള്ള വാഹനങ്ങളിൽ ഗർഭിണികൾ യാത്ര ചെയ്താൽ ഗർഭം അലസിപ്പോകാൻ സാധ്യത ഉണ്ടെന്ന് പറയുന്നതും യാഥാർഥ്യമല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വാഹനങ്ങൾ ഏതുമായിക്കോട്ടെ വാഹന അപകടം ഉണ്ടാകുമ്പോൾ മാത്രമാണ് കുഞ്ഞിനോ അമ്മയ്ക്കോ പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നാണ് ഇവർ വ്യക്തമാക്കുന്നത്. തിരക്കുള്ള സ്ഥലത്തേക്കുള്ള യാത്രകൾ സാധാരണ ഗർഭിണികൾ ഒഴിവാക്കുന്നത് നല്ലതാണ്. പകർച്ച വ്യാധികളോ പുകപടലങ്ങൾ കൊണ്ടുള്ള അലർജി പോലെയുള്ള അവസ്ഥകളോ വരാതിരിക്കാനുള്ള മുൻകരുതൽ കൊണ്ടാണ് അത് പറയുന്നത്. അല്ലാതെ ഗർഭിണികൾ യാത്ര ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഇല്ല.
ധാരാളം വെള്ളം കുടിക്കുക
ഗർഭിണികൾ ആദ്യത്തെ മൂന്ന് മാസം ധാരാളം വെള്ളം കുടിക്കുക. മൂന്ന് മാസത്തിന് ശേഷവും വെള്ളം കുടി പതിവാക്കാവുന്നതാണ്. നല്ല പോഷകാഹാരങ്ങൾ ഉറപ്പ് വരുത്തുക. കുഞ്ഞിന് അവയവങ്ങൾ വരുന്ന സമയം ആയത് കൊണ്ട് തന്നെ ഈ മൂന്ന് മാസങ്ങളിൽ കാര്യമായ മാറ്റമോ വളർച്ചയോ കുഞ്ഞിന് ഉണ്ടാകുന്നില്ല. മൂന്ന് മാസം കൊണ്ട് ഒമ്പത് സെന്റീമീറ്റർ നീളവും 50 ഗ്രാം ഭാരവും മാത്രമേ കുഞ്ഞിനു ഉണ്ടാവുകയുള്ളു. കഴിയുമെങ്കിൽ ഗർഭകാലത്ത് ഒന്നര - രണ്ട് ലിറ്റർ വെള്ളം കുടിക്കണം.
കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, മോര്, ആവശ്യത്തിന് കാപ്പി, ചായ, ജ്യൂസ്, തിളപ്പിച്ചാറിയ വെള്ളം എന്നിവ ഉൾപ്പെടുത്താം. ആദ്യത്തെ മൂന്ന് മാസം ചിലരിൽ ശക്തമായ ഛർദി ഉണ്ടാകാറുണ്ട്. അത് കൊണ്ട് വെള്ളവും ആഹാര കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ പുലർത്തുക. ഛർദി കൂടുതൽ ക്ഷീണിതമാക്കുന്നതായിരിക്കും. ആവശ്യമാണെങ്കിൽ ഡോക്ടറുടെ അനുവാദത്തോടെ ഗർഭകാല ഛർദിക്കുള്ള മരുന്നുകൾ വാങ്ങിക്കാവുന്നതാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം മരുന്നുകളെ ആശ്രയിക്കുക.
ഗർഭം മുമ്പ് അലസിപ്പോയവരാണെങ്കിൽ കുറച്ചധി കം കരുതൽ നല്ലതാണ്. ആദ്യത്തെ മൂന്ന് മാസം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും അത്ര സുരക്ഷിതമല്ലാത്തതിനാൽ അത്തരം കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുക. ആരോഗ്യമുള്ള കുഞ്ഞ് ഏതൊരു അമ്മയുടെയും സ്വപ്നമായിരിക്കും. അതിനാവശ്യമായ മുൻകരുതലുകൾ ഡോക്ടറുടെ നിർദേശത്തിന് അനുസരിച്ചു തുടരുക.
Keywords: News, National, New Delhi, Pregnancy, Health, Lifestyle, Baby, Doctor, Tea, Cofee, Juice, Vomit, Tips For First Trimester Of Pregnancy.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.