Tirupati Leopard | തിരുപ്പതിയില്‍ തീര്‍ഥാടനത്തിനെത്തിയ 6 വയസുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി
Aug 14, 2023, 09:38 IST
ബെംഗ്ളൂറു: (www.kvartha.com) തിരുപ്പതിയില്‍ തീര്‍ഥാടനത്തിനെത്തിയ ബാലികയെ കടിച്ച് കൊന്ന പുലി കെണിയിലായി. ആറ് വയസുകാരി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയില് ഏഴാം മൈലിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ആദ്യം പുലി കടിച്ചുകൊന്നുവെന്നായിരുന്നു പുറത്ത് വന്ന വിവരമെങ്കിലും പിന്നീട് കുട്ടിയെ ആക്രമിച്ചത് കരടിയാണോയെന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ വൈകാതെ പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
ആന്ധ്ര സ്വദേശിയായ ലക്ഷിത എന്ന കുട്ടിയെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് അച്ഛനമ്മമാര്‍ക്കൊപ്പം നടക്കവെ പുലി ആക്രമിച്ചത്. ലക്ഷിതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. പൊലീസെത്തിയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു.
ഇതോടെ തിരുപ്പതിയില്‍ കുട്ടികളുമായി എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി. കുട്ടികളുമായി തീര്‍ഥാടനത്തിന് എത്തുന്നവരെ പുലര്‍ചെ 5 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടത്തി വിടൂ. കാട്ടു മൃഗങ്ങളുടെ ആക്രമണം പതിവായതോടെയാണ് പുതിയ നിര്‍ദേശം. തീര്‍ഥാടനത്തിന് എത്തുന്നവരെ നൂറു പേരുള്ള സംഘങ്ങളായി തിരിച്ച് മാത്രം കടത്തി വിടാനും തീരുമാനമായി. ഓരോ നൂറ് പേരുടെ സംഘത്തിനും ഒരു ഫോറസ്റ്റ് ഗാര്‍ഡ് കാവലായി ഉണ്ടാവും. ഒറ്റയ്ക്ക് മല കയറാന്‍ ആരെയും അനുവദിക്കേണ്ടെന്നും തീരുമാനം. കഴിഞ്ഞ മാസവും തിരുപ്പതിയില്‍ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു.
Keywords: News, National, National-News, Tirupati, News-Malayalam, Leopard, Minor Girl, Captured, Tirupati leopard that killed 6 year old girl captured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.