Transfer | സ്ഥലംമാറ്റം ആവശ്യപ്പെട്ട് 6 മാസം പ്രായമുള്ള കുഞ്ഞിനെ മന്ത്രിയുടെ കാല്‍ക്കീഴില്‍ കിടത്തി വേറിട്ട പ്രതിഷേധം; ജീവനക്കാരന് അനുകൂല ഉത്തരവ്
Aug 17, 2023, 16:30 IST
ചെന്നൈ: (www.kvartha.com) സ്ഥലംമാറ്റം ആവശ്യപ്പെട്ട് ആറുമാസം പ്രായമുള്ള കുഞ്ഞിനെ മന്ത്രിയുടെ കാല്‍ക്കീഴില്‍ കിടത്തി വേറിട്ട പ്രതിഷേധം നടത്തിയ ജീവനക്കാരന് അനുകൂല ഉത്തരവ്. ഗാന്ധിപുരം ടാന്‍സ്‌പോര്‍ട് ഓഫീസില്‍ ജോലി ചെയ്യുന്ന തേനി സ്വദേശി എസ് കണ്ണനാണ് സ്ഥലം മാറ്റത്തിനായി മന്ത്രിക്ക് മുന്നില്‍ കൈകുഞ്ഞിനെ കിടത്തി വേറിട്ട പ്രതിഷേധം നടത്തിയത്.
സംഭവം വലിയ ചര്‍ചയായതോടെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഇടപെടുകയും ജീവനക്കാരന്റെ ആവശ്യപ്രകാരം ജന്മനാടായ തേനിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. തമിഴ്‌നാട് തേനി സ്വദേശിയായ കണ്ണന്‍ കോയമ്പത്തൂര്‍ ഡിപോയിലാണ് ജോലിനോക്കിയിരുന്നത്. ഭാര്യ മുനിത ഡെങ്കിപ്പനി ബാധിച്ചു മരിച്ചെന്നും കുഞ്ഞിനെ നോക്കാന്‍ സ്വന്തം സ്ഥലത്തേക്ക് മാറ്റം അനുവദിക്കണമെന്നുമായിരുന്നു കണ്ണന്റെ ആവശ്യം.
ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്കും വകുപ്പു മേധാവിക്കും നേരത്തെ നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് കണ്ണന്‍ പറഞ്ഞു. തുടര്‍ന്ന് പൊതുപരിപാടിക്കിടെ ആറു മാസം പ്രായമായ കുഞ്ഞുമായെത്തി മന്ത്രിയുടെ കാല്‍ക്കീഴില്‍ കിടത്തി പ്രതിഷേധിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സ്റ്റാലിന്‍ ഇടപെട്ടത്.
സംഭവം വലിയ ചര്‍ചയായതോടെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഇടപെടുകയും ജീവനക്കാരന്റെ ആവശ്യപ്രകാരം ജന്മനാടായ തേനിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. തമിഴ്‌നാട് തേനി സ്വദേശിയായ കണ്ണന്‍ കോയമ്പത്തൂര്‍ ഡിപോയിലാണ് ജോലിനോക്കിയിരുന്നത്. ഭാര്യ മുനിത ഡെങ്കിപ്പനി ബാധിച്ചു മരിച്ചെന്നും കുഞ്ഞിനെ നോക്കാന്‍ സ്വന്തം സ്ഥലത്തേക്ക് മാറ്റം അനുവദിക്കണമെന്നുമായിരുന്നു കണ്ണന്റെ ആവശ്യം.
Keywords: TN govt issues order favouring man who protested with 6-month-old child, Chennai, News, Politics, Transfer, Child, Minister, Protest, Social Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.