പെണ്‍കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി

 


ഡെല്‍ഹി: (www.kvartha.com 26.11.2014) രാജ്യത്തെ ലിംഗാനുപാതം മെച്ചപ്പെടുത്താന്‍ പെണ്‍കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതി. 2011ലെ സെന്‍സസ് പ്രകാരം രാജ്യത്തെ സ്ത്രീ-പുരുഷാനുപാതം 944ന് - 1000 എന്ന നിലയിലായിരുന്നു. ഇത് കണക്കിലെടുത്താണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, യു.യു ലളിത് എന്നിവരടങ്ങുന്ന ബഞ്ചിന്റെ തീരുമാനം.

സമൂഹത്തില്‍ പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അത് നിര്‍ത്തലാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണം. ഇതിന് കുടുംബങ്ങള്‍ക്ക്  പ്രത്യേക ബോധവത്കരണങ്ങള്‍ നടത്താന്‍  തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി.

പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ എല്ലാ വിധ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് ജനങ്ങളൈ ബോധ്യപ്പെടുത്തണം. പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുകയും വേണം. ഹരിയാനയടക്കമുള്ള മിക്ക സംസ്ഥാനങ്ങളും സ്ത്രീ- പുരുഷ അനുപാതത്തില്‍  പിന്നിലാണ്.

2014  ജൂണിലെ റിപോര്‍ട്ട് പ്രകാരം ഹരിയാനയിലെ മൊഹീന്ദര്‍ഖഡില്‍ 770, റെവാരിയില്‍ 806, ഝാജ്ജറില്‍ 811, ബിവാനിയില്‍ 832 എന്നിങ്ങനെയാണ് അനുപാതം.  ലിംഗാനുപാതത്തിലെ കുറവ് നികത്താന്‍ സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികള്‍ കോടതിക്ക് മുമ്പാകെ ബോധ്യപ്പെടുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഡിസംബര്‍ മൂന്നിന് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ചേരുന്ന നാഷണല്‍ ഇന്‍സ്‌പെഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി ഇതേക്കുറിച്ചുള്ള  കണക്കുകള്‍ വിലയിരുത്തും.
പെണ്‍കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  New Delhi, Supreme Court of India, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia