ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവ് അജയ് മാക്കനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാര്‍ത്തയ്ക്ക് പിന്നില്‍ ചില ചാനലുകളാണെന്നും മദ്ധ്യപ്രദേശിലെ ക്ഷേത്ര ദുരന്തത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള മാധ്യമങ്ങളുടെ ശ്രമമാണ് വാര്‍ത്തയ്ക്ക് പിന്നിലെന്നും മാക്കന്‍ ആരോപിച്ചു.
ക്ഷേത്രദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മാക്കന്‍ ആരോപണമുന്നയിച്ചു. അതേസമയം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മല്‍സരിക്കുന്ന അമേഠി, റായ് ബറേലി മണ്ഡലങ്ങളില്‍ പതിവുപോലെ പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും അജയ് മാക്കന്‍ അറിയിച്ചു.
ബിജെപിയുടെ കരുത്തനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ നേരിടാന്‍ ഇന്ത്യയൊട്ടാകെ പ്രിയങ്കയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കുന്നുവെന്നായിരുന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
SUMMARY: New Delhi: The chairman of the Congress media cell Ajay Maken today categorically denied media reports that Congress President Sonia Gandhi's daughter Priyanka Vadra would be campaigning across India for the party.
Keywords: National, Congress, Lok Sabha Election, Priyanka Gandhi, Rahul Gandhi, Sonia Gandhi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.