കൗമാരക്കാരനായ കാമുകന്റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കഴുത്തുഞെരിച്ചു കൊന്നു
May 11, 2014, 14:15 IST
ന്യൂഡല്‍ഹി: കൗമാരക്കാരനായ കാമുകന്റെ സഹായത്തോടെ യുവതി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കഴുത്തുഞെരിച്ചു കൊന്നു. ഡല്‍ഹി കാന്തിലാണ് സംഭവം. മരണം നടന്ന് ഒരു മാസത്തിന് ശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷമായിരുന്നു ഇത്. രമേശ് ചന്ദ്ര(40)യാണ് കൊല്ലപ്പെട്ടത്.
ഭാര്യ സുധ ചന്ദ്ര(28) കൊലപാതകത്തിന് ശേഷം 17കാരനായ യുവാവിനൊപ്പം ജീവിതമാരംഭിച്ചിരുന്നു. കഴുത്തുഞെരിച്ചാണ് സുധ ചന്ദ്ര ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. എന്നാല്‍ ഹൃദയാഘാതം മൂലം മരണം സംഭവിച്ചെന്നായിരുന്നു സുധയുടെ വെളിപ്പെടുത്തല്‍.
ഏപ്രില്‍ പത്തിന് നടന്ന കൊലപാതകത്തില്‍ സുധ കുറ്റസമ്മതം നടത്തി. സുധയെ വെള്ളിയാഴ്ച പോലീസ് അറസ്റ്റുചെയ്തു. സംഭവദിവസം ഭര്‍ത്താവിന്റെ മൃതദേഹവുമായി സുധ ആര്‍മി ആശുപത്രിയിലെത്തിയിരുന്നു. അമിത മദ്യപാനിയായിരുന്ന ഭര്‍ത്താവിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് മരിച്ചെന്നായിരുന്നു സുധ ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ സുധയുടെ കഥയില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തി സുധയെ ചോദ്യം ചെയ്തുവെങ്കിലും വിട്ടയച്ചിരുന്നു.
എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതോടെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. പോലീസ് സുധയേയും കാമുകനേയും അറസ്റ്റ് ചെയ്തു. സുധയ്ക്കും രമേശിനും മൂന്ന് വയസുള്ള മകളുമുണ്ട്.
SUMMARY: New Delhi: Unhappy with her married life, the wife of an Air Force sergeant murdered him with the help of her 17-year-old boyfriend, claimed the 40-year-old had died of a heart attack and went on to live with the teenager, until the postmortem called their bluff a month later.
Keywords: Murder, Lover, Wife, Strangulated, Air Force Officer, Teenage, Lover,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.