നരേന്ദ്രമോഡിക്കെതിരെ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ

 


ന്യൂഡല്‍ഹി: ക്ഷേത്രങ്ങളേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ജനങ്ങളുടെ പ്രാഥമീകാവശ്യങ്ങള്‍ക്കാണെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവനയ്‌ക്കെതിരെ വിഎച്ച്പി രംഗത്തെത്തി. നരേന്ദ്രമോഡിയുടെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ സ്തബ്ധരാക്കി, ഞെട്ടിച്ചു. രാജ്യത്ത് കക്കൂസുകള്‍ നിര്‍മ്മിച്ച് പ്രാഥമീകാവശ്യ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് വ്യക്തമാക്കാനായി ക്ഷേത്രത്തെ അനാവശ്യമായി പരാമര്‍ശിച്ചു തൊഗാഡിയ പറഞ്ഞു.

നരേന്ദ്രമോഡിക്കെതിരെ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയഹിന്ദു സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്നതാണ് മോഡിയുടെ പ്രസ്താവന. ജെയ്‌റാം രമേശും ഇതിനുമുന്‍പ് ഇതേ പ്രസ്താവന നടത്തിയിരുന്നു. അന്ന് അദ്ദേഹത്തിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന നരേന്ദ്ര മോഡി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബിജെപി ശക്തമായി പ്രതികരിക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ത്യാഗരാജ സ്‌റ്റേഡിയത്തില്‍ 7000 കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയിലാണ് മോഡി അമ്പലങ്ങളേക്കാള്‍ കൂടുതല്‍ കക്കൂസുകള്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടത്. തെലുഗു ദേശം പാര്‍ട്ടി തലവന്‍ ചന്ദ്രബാബുനായിഡുവും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

SUMMARY: VHP leader Pravin Togadia, on Thursday, slammed BJP's prime ministerial candidate Narendra Modi for his reported statement that constructing toilets should take precedence over building temples.

Keywords: National news, New Delhi, Congress general secretary, Digvijay Singh, Hit out, Gujarat Chief Minister, Narendra Modi, Toilets, Spiritual pleasure,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia