Tomato | മുഖം തിളങ്ങണോ, പാടുകൾ പ്രയാസപ്പെടുത്തുന്നുണ്ടോ? തക്കാളി ഉപയോഗിച്ച് പരിഹാരം കാണാം! ഇതുപോലെ ഉപയോഗിക്കുക

 


ന്യൂഡെൽഹി: (www.kvartha.com) ചർമത്തിലെ പാടുകൾ പലർക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. അവ നീക്കം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ചർമത്തിൽ പാടുകൾക്ക് പല കാരണങ്ങളുണ്ടാകാം. ഹോർമോൺ വ്യതിയാനങ്ങൾ, പ്രായക്കൂടുതൽ തുടങ്ങിയ നിരവധി ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കറുത്ത പാടുകൾ കുറയ്ക്കാൻ ആളുകൾ പല സൗന്ദര്യ വസ്തുക്കളും ഉപയോഗിക്കാറുണ്ട്. എന്നാൽ അതിന്റെ ഗുണം വളരെക്കാലം ലഭിക്കില്ല.

Tomato | മുഖം തിളങ്ങണോ, പാടുകൾ പ്രയാസപ്പെടുത്തുന്നുണ്ടോ? തക്കാളി ഉപയോഗിച്ച് പരിഹാരം കാണാം! ഇതുപോലെ ഉപയോഗിക്കുക

നിങ്ങളുടെ ചർമത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയ ഗുണങ്ങളാൽ സമ്പന്നമാണ് തക്കാളിയെന്ന് നിങ്ങൾക്കറിയാമോ? ഇതുകൂടാതെ, ലൈക്കോപീൻ എന്ന മൂലകവും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ എല്ലാ ചർമപ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്നു. മുഖത്തെ പാടുകൾ മാറ്റാനും സൗന്ദര്യത്തിനും തക്കാളി എങ്ങനെ ഉപയോഗിക്കാം എന്ന് അറിയാം.

തക്കാളി പേസ്റ്റ്

ഒരു തക്കാളി എടുക്കുക. ഇത് ചെറിയ കഷണങ്ങളായി മുറിക്കുക. നന്നായി കുഴയ്ക്കുക. വിരലുകൾ കൊണ്ട് ചർമത്തിൽ പുരട്ടുക. ചർമത്തിൽ പുരട്ടി 20 മിനിറ്റ് വയ്ക്കുക. തുടർന്ന് ഇവ നീക്കം ചെയ്യാൻ സാധാരണ വെള്ളം ഉപയോഗിക്കുക. ഇത് നിങ്ങളുടെ ചർമത്തെ ആഴത്തിൽ വൃത്തിയാക്കുകയും അധിക എണ്ണ നീക്കം ചെയ്യാനും സഹായിക്കുന്നു. മുഖത്തിന് സ്വാഭാവിക തിളക്കം ലഭിക്കുന്നതിനും തക്കാളി സഹായിക്കുന്നു.

തേനും തക്കാളിയും

ഒരു തക്കാളി കഷണങ്ങളാക്കി നന്നായി ചതച്ചെടുക്കുക. ഇനി തക്കാളി പൾപ്പിൽ ഒരു സ്പൂൺ തേൻ ചേർക്കുക. ഇവ മുഖത്തും കഴുത്തിലും പുരട്ടുക. തക്കാളിയും തേനും ചേർന്ന മിശ്രിതം ചർമത്തിൽ 10 മിനിറ്റ് നേരം പുരട്ടിവെക്കുക. ഇതിനുശേഷം ചർമം വൃത്തിയാക്കുക. മുഖത്തിന് സ്വാഭാവിക തിളക്കം ലഭിക്കും.

തക്കാളിയും നാരങ്ങാനീരും

ഒരു പാത്രത്തിൽ തക്കാളിയും നാരങ്ങയും മുറിച്ച് ഒരുമിച്ചിടുക. ഈ മിശ്രിതം ഉപയോഗിച്ച് ചർമത്തിൽ അൽപസമയം മസാജ് ചെയ്യുക. ശേഷം മുഖം കഴുകുക. തക്കാളിയും നാരങ്ങയും ചേർത്ത മിശ്രിതം ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കാം.

പപ്പായയും തക്കാളിയും

ഒരു പാത്രത്തിൽ കുറച്ച് പപ്പായ എടുക്കുക. പപ്പായ കഷണങ്ങളാക്കി കുഴയ്ക്കുക. ഇതിലേക്ക് തക്കാളി കഷ്ണങ്ങളാക്കി ചേർക്കുക. പപ്പായയുടെയും തക്കാളിയുടെയും മിശ്രിതം ഉപയോഗിച്ച് ചർമത്തിൽ അൽപനേരം മസാജ് ചെയ്യുക. ഈ മിശ്രിതം ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കാം. ഇവ നിങ്ങളുടെ മുഖത്തിന് സ്വാഭാവിക തിളക്കവും നൽകുന്നു. പപ്പായയും തക്കാളിയും ചേർന്ന പേസ്റ്റ് ചർമത്തിലെ പാടുകൾ മാറ്റാൻ സഹായിക്കുന്നു.

ടാനിംഗ് നീക്കം ചെയ്യാൻ

ഒരു പാത്രത്തിൽ ഒരു തക്കാളിയുടെ നീര് വേർതിരിച്ചെടുക്കുക. ശേഷം രണ്ട് നുള്ള് മഞ്ഞളും അര സ്പൂൺ ചന്ദനപ്പൊടിയും ചേർത്ത് ഇളക്കുക. ഇതിനുശേഷം, ഈ പേസ്റ്റ് മുഖത്ത് പുരട്ടുക, നന്നായി ഉണക്കിയ ശേഷം കഴുകുക. ആഴ്ചയിൽ ഒരിക്കൽ ഈ ഫേസ് പാക്ക് പുരട്ടണം.

ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ ഉപയോഗിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുന്നത് നല്ലതാണ്.

Keywords: News, National, New Delhi, Tomato Benefits, Skin, Lifestyle,   Tomato Benefits for Skin: How to Use Tomato on face.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia