ഇന്ത്യൻ വനിത ഹോകി ടീമിൽ ധാരാളം ദലിതർ! ഹോകി താരം വന്ദന കടാരിയക്ക് നേരെ വംശീയ അധിക്ഷേപം നടത്തി സവർണർ

 


ഹരിദ്വാർ: (www.kvartha.com 05.08.2021) ഒളിമ്പിക്സിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ വനിത താരത്തിനും കുടുംബത്തിനും നേർക്ക് വംശീയ അധിക്ഷേപം ചൊരിഞ്ഞ് സവർണർ. വന്ദന കടാരിയക്കാണ് ഹീനമായ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. ഹോകിക്ക് വേണ്ടി സർവവും ത്യജിച്ച വന്ദനയ്ക്ക് ടോകിയോ ഒളിമ്പിക്സിന് മാസങ്ങൾക്ക് മുൻപാണ് പിതാവിനെ നഷ്ടമായത്. ബുധനാഴ്ചയാണ് വന്ദനയുടെ കുടുംബത്തിന് നേർക്ക് രണ്ട് സവർണ സമുദായാംഗങ്ങൾ വംശീയ അധിക്ഷേപം നടത്തിയത്. ഒളിമ്പിക്സിൽ അർജന്റീനയ്‌ക്കെതിരെ നടന്ന സെമി ഫൈനലിൽ ഇന്ത്യ പരാജയപെടാൻ കാരണം ടീമിൽ ധാരാളം ദളിതർ ഉള്ളതുകൊണ്ടാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം. 

ഇന്ത്യൻ വനിത ഹോകി  ടീമിൽ ധാരാളം ദലിതർ! ഹോകി  താരം വന്ദന കടാരിയക്ക് നേരെ വംശീയ അധിക്ഷേപം നടത്തി സവർണർ

വന്ദനയുടെ സഹോദരൻ ശേഖറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപോർട് ചെയ്തത്. സെമി ഫൈനലിൽ 2-1ന് അർജന്റീനയോട് ഇന്ത്യ പരാജയപെട്ട ഉടനെ വീടിന് പുറത്ത് പടക്കം പൊട്ടുന്ന ശബ്ദം കേട്ട് പുറത്തുവന്ന കുടുംബാംഗങ്ങൾ സവര്ണരായ രണ്ട് പേർ സന്തോഷം കൊണ്ട് നൃത്തം ചെയ്യുന്നതാണ് കണ്ടത്. ഇരുവരും അതെ ഗ്രാമവാസികൾ തന്നെയാണെന്ന് ശേഖർ പറഞ്ഞു. 

പുറത്തുവന്ന കുടുംബാംഗങ്ങളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഇന്ത്യൻ ടീമിൽ ദലിതർ ഉള്ളതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തുവെന്ന് ശേഖർ പറഞ്ഞു. റോഷ്‌ന ബാദ് ഗ്രാമത്തിലെ സിദ്കുൽ പൊലീസ് സ്റ്റേഷനിൽ ശേഖർ ഇത് സംബന്ധിച്ച് പരാതി നൽകി. എന്നാൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. അതേസമയം വന്ദനയ്ക്കും കുടുംബത്തിനും നേരെയുണ്ടായ വംശീയ അധിക്ഷേപത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രക്ഷോഭം അലയടിക്കുകയാണ്. നിരവധി പ്രമുഖർ വന്ദനയ്ക്കും കുടുംബത്തിനും ഐക്യദാർഢ്യവുമായി രംഗത്തുവന്നു.  

SUMMARY: When the family stepped out, the men had reportedly hurled casteist abuses and said the Indian team lost because of too many Dalits.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia