നിയമസഭാ തിരഞ്ഞെടുപ്പ്: ഗോവയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മരുമകള്‍ എതിര്‍സ്ഥാനാര്‍ഥിയായി എത്തിയതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രതാപ് സിങ് റാണെ നാമനിര്‍ദേശപത്രിക പിന്‍വലിച്ചു

 



പനാജി: (www.kvartha.com 28.01.2022) ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് തിരിച്ചടിയായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രതാപ് സിങ് റാണെ മത്സരത്തില്‍നിന്നു പിന്മാറി. മരുമകള്‍ എതിര്‍സ്ഥാനാര്‍ഥിയായി എത്തിയതിന് പിന്നാലെയാണ് റാണെ നാമനിര്‍ദേശപത്രിക പിന്‍വലിച്ചത്. 

കുടുംബത്തില്‍നിന്നുള്ള സമ്മര്‍ദമില്ലെന്നും പ്രായാധിക്യം മൂലമാണ് മത്സരിക്കാത്തതെന്നും 87 കാരനായ പ്രതാപ് സിങ് റാണെ അറിയിച്ചു. മരുമകളെ വിജയിപ്പിക്കുന്നതിനുവേണ്ടി ബിജെപി ആവശ്യപ്പെട്ട പ്രകാരമാണ് മത്സരത്തില്‍നിന്നു പിന്മാറിയതെന്ന ആരോപണം പ്രതാപ് സിങ് റാണെ നിഷേധിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ്: ഗോവയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മരുമകള്‍ എതിര്‍സ്ഥാനാര്‍ഥിയായി എത്തിയതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രതാപ് സിങ് റാണെ നാമനിര്‍ദേശപത്രിക പിന്‍വലിച്ചു


ഡിസംബറിലാണ്, പോരിം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി റാണെയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പോരിം മണ്ഡലത്തെ 11 തവണ നിയമസഭയില്‍ പ്രതിനിധീകരിച്ച റാണെ, ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ പരാജയപ്പെട്ടിട്ടില്ല. വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ കയ്യിലുള്ള മണ്ഡലമാണ് പോരിം. എന്നാലിപ്പോള്‍ മുതിര്‍ന്ന നേതാവിന്റെ പിന്മാറ്റത്തോടെ സീറ്റ് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് പാര്‍ടി നേതൃത്വം.

കഴിഞ്ഞ ആഴ്ചയാണ് റാണെയുടെ മരുമകള്‍ ദിവ്യ വിശ്വജിത് റാണെ പോരിമ്മില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി പ്രഖ്യാപിച്ചത്. ദിവ്യയുടെ ഭര്‍ത്താവും പ്രതാപ് സിങ് റാണെയുടെ മകനുമായ വിശ്വജിത് റാണെ നിലവില്‍ ബിജെപി സര്‍കാരില്‍ മന്ത്രിയാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവായിരുന്ന ദിവ്യ വിശ്വജിത് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ, ദിവ്യ വിശ്വജിത് പോരിമില്‍ മത്സരിക്കുമെന്ന് റിപോര്‍ടുകളുണ്ടായിരുന്നു. എന്നാല്‍ സമീപമണ്ഡലമായ വാല്‍പോയിയിലാണ് മത്സരിക്കുന്നത്. 

Keywords:  News, National, India, Goa, Assembly Election, Election, Politics, Congress, BJP, Top Goa Congress Leader, Facing Daughter-In-Law, Withdraws From Contest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia