പൊലീസ് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന നിരോധിത സംഘടനാ നേതാവിനെ നാടകീയമായി അറസ്റ്റ് ചെയ്തു; 'ആയുധങ്ങൾ കണ്ടെടുത്തു'
Mar 21, 2022, 12:49 IST
റാഞ്ചി: (www.kvartha.com 21.03.2022) നിരോധിത സംഘടനയായ തൃതീയ സമ്മേളന പ്രസ്തുതി കമിറ്റിയുടെ (ടിഎസ്പിസി) സ്വയം പ്രഖ്യാപിത സോനല്‍ കമാന്‍ഡറെയും കൂട്ടാളിയേയും പൊലീസ് പിടികൂടി. ഇയാളെ പിടികൂടുന്നവര്‍ക്ക് സര്‍കാര്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മാവോയിസ്റ്റ് സംഘടനയുടെ സോണല്‍ കമാന്‍ഡര്‍ ഭിഖന് ഗഞ്ചു എന്ന ദീപക് ഗഞ്ചു (46) ആണ് പിടിയിലായത്. നേതാജി എന്നും ഇയാള്‍ അറിയപ്പെടുന്നു. അറസ്റ്റിലായ കൂട്ടാളി രാഹുല്‍ കുമാര്‍ മുണ്ടയാണെന്നും തിരിച്ചറിഞ്ഞു. ഛത്രയിലെയും റാഞ്ചിയിലെയും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രെജിസ്റ്റര്‍ ചെയ്ത കൊലപാതകം ഉള്‍പെടെ 26 കേസുകളില്‍ ഗഞ്ചുപ്രതിയാണെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു.
പല കാരണങ്ങളാല്‍ ദീപക് ഗഞ്ചുവിനെ അറസ്റ്റ് ചെയ്യുന്നത് വെല്ലുവിളിയായിരുന്നു എന്ന് റാഞ്ചി സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) സുരേന്ദ്ര കുമാര്‍ ഝാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നിരുന്നാലും, ഇയാളെ പിടികൂടാന്‍ പൊലീസ് നിരന്തരമായ ശ്രമങ്ങള്‍ നടത്തുകയും ഒടുവില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാര്ച് 17ന് വൈകുന്നേരം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 23 അംഗ ക്വിക് റെസ്പോണ്‍സ് ടീമിനെ (ക്യുആര്‍ടി) സജ്ജമാക്കിയതായി എസ്എസ്പി പറഞ്ഞു.
സദര്‍ പൊലീസ് സ്റ്റേഷനു കീഴിലുള്ള ഡെലതോളിയില് സംഘം നടത്തിയ പരിശോധനയ്ക്കിടയിലാണ് ഗഞ്ചുവിനെയും മുണ്ടയെയും പിടികൂടിയത്. 12.32 ലക്ഷം രൂപ, ഏഴ് മൊബൈൽ ഫോണുകൾ, ടിഎസ്പിസിയുടെ സെന്‍ട്രല്‍ സബ് സോണല്‍ കമിറ്റിയുടെ ലെറ്റര്‍ഹെഡ്, ഒരു ലാപ്ടോപ്, അഞ്ച് ഡെബിറ്റ് കാര്‍ഡുകള്‍, ഒരു പാസ്ബുക്, ഒരു ചെക് ബുക്ക്, ഒരു ഇരുചക്ര വാഹനം എന്നിവ രണ്ട് പേരില്‍ നിന്ന്.
കണ്ടെടുത്തതായി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഫെബ്രുവരി എട്ട് മുതല്‍ ജാര്‍ഖണ്ഡ് പൊലീസും കേന്ദ്ര സായുധ സേനയും ചേര്‍ന്ന് ലോഹര്ദാഗയിലും സമീപ ജില്ലകളിലും മാവോയിസ്റ്റുകള്‍ക്കെതിരെ ഓപറേഷന് നടത്തിവരികയാണ്.

Keywords: News, Top-Headlines, National, Leader, Arrested, Jharkhand, Police, Party, Case, Top leader of banned outfit arrested in Jharkhand.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.