ടി.പിയുടെ മൃതദേഹത്തില്‍ വെട്ടുകള്‍ 51 അല്ല , 12 എന്ന് ഇ.പി.ജയരാജന്‍

 


ഡെല്‍ഹി: കൊല്ലപ്പെട്ട റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) നേതാവ് ടി.പി ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ 51 വെട്ടുകള്‍ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ.പി ജയരാജന്‍.

ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ 12 വെട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും പോലീസ് തയ്യാറാക്കിയ ആദ്യത്തെ എഫ് ഐ ആര്‍ റിപോര്‍ട്ട് അങ്ങനെയുള്ളതാണെന്നും മറ്റുള്ളവ പിന്നീട് പോലീസ് എഴുതിപ്പിടിപ്പിക്കുകയായിരുന്നുവെന്നും  ജയരാജന്‍ ഡെല്‍ഹിയില്‍ പറഞ്ഞു.

ആരെയും വെട്ടുന്നത് സിപിഎമ്മിന്റെ രീതിയല്ല, മറിച്ച്  എസ് ഡി പി ഐ യുടെ രീതിയാണെന്നും ജയരാജന്‍ പറഞ്ഞു. എസ് ഡി പി ഐ ഭീകര സംഘടനയാണെന്നും  ലീഗ് പിന്തുണയുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാത്തതെന്നും ജയരാജന്‍ വ്യക്തമാക്കി. ഇത്തരം ഭീകര സംഘടനകളെ സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ടി.പിയുടെ  മൃതദേഹത്തില്‍ വെട്ടുകള്‍ 51 അല്ല , 12 എന്ന് ഇ.പി.ജയരാജന്‍
എസ് ഡി പി ഐക്കെതിരെ ഇന്റലിജന്‍സ് റിപോര്‍ട്ടുണ്ടായിട്ടും
അവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഇ.പി ജയരാജന്‍ കുറ്റപ്പെടുത്തി.

അതേസമയം, ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐക്ക് വിടാമെന്ന് സര്‍ക്കാരിന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ നിയമോപദേശം നല്‍കി. കേസില്‍ 12 പേരെ ശിക്ഷിച്ച പ്രത്യേക കോടതിയുടെ വിധി പകര്‍പ്പ് പരിശോധിച്ചതിന് ശേഷമാണ് നിയമോപദേശം നല്‍കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
കഞ്ചാവ് രാജ റിമാന്‍ഡില്‍; കാസര്‍കോട്ടേക്ക് കടത്തിയത് ക്വിന്റലുകണക്കിന് കഞ്ചാവ്

Keywords:   TP's body had only 12 cut marks: Jayarajan, New Delhi, Police, FIR, Report, Terrorists, CPM, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia