ഇഷ്ട ഭക്ഷണ സാധനങ്ങളായ ചെറി-വാനില ഐസ്‌ക്രീം, ഡയറ്റ് കോക്കും, സുപ്രസിദ്ധ ചിത്രകാരന്‍ തയേബ് മേത്തയുടെ ഛായാ ചിത്രങ്ങളും ശുദ്ധവായുവുമായി ട്രംപിനേയും ഭാര്യയേയും സ്വീകരിക്കാന്‍ ഒരുങ്ങി ഡെല്‍ഹിയിലെ അത്യാഡംബര ഹോട്ടലായ ഐ ടി സി മൗര്യ; ഇഷ്ടപ്പെട്ട വിഭവങ്ങളൊരുക്കാന്‍ പ്രത്യേക പാചകക്കാരന്‍; ഒരു രാത്രിക്ക് നല്‍കേണ്ട വാടക കേട്ടാല്‍ കണ്ണുതള്ളും!
Feb 23, 2020, 12:32 IST
ന്യൂഡെല്‍ഹി: (www.kvartha.com 23.02.2020) ഡയറ്റ് കോക്കും സുപ്രസിദ്ധ ചിത്രകാരന്‍ തയേബ് മേത്തയുടെ ഛായാ ചിത്രങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമ വനിത മെലനിയ ട്രംപിനെയും കുടുംബത്തേയും സ്വീകരിക്കാന്‍ ഒരുങ്ങി ഡെല്‍ഹിയിലെ സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലുള്ള അത്യാഡംബര ഹോട്ടലായ ഐ ടി സി മൗര്യ.
'ചാണക്യ സ്യൂട്ട്' എന്നറിയപ്പെടുന്ന പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ് ട്രംപും മെലനിയയും തങ്ങുക. ഈ സ്യൂട്ടില്‍ തങ്ങുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന് മുന്‍പ് ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബറാക്ക് ഒബാമ തുടങ്ങിയവരാണ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ ഇവിടെ തങ്ങിയിട്ടുള്ളത്.
ട്രംപിനെയും ഭാര്യയേയും കൂടാതെ അദ്ദേഹത്തിന്റെ മകളായ ഇവാങ്ക ട്രംപ്, മരുമകന്‍ ജാരഡ് കുഷര്‍ എന്നിവരും ഇതേ ഹോട്ടലിലെ ലക്ഷ്വറി സ്യൂട്ടുകളില്‍ തന്നെ തങ്ങും. എന്നാല്‍ സുരക്ഷാ വിഷയങ്ങള്‍ പരിഗണിച്ച്, ഇവര്‍ ഹോട്ടലില്‍ എവിടെ തങ്ങണമെന്ന കാര്യത്തില്‍ അവസാന തീരുമാനമെടുക്കുക അമേരിക്കന്‍ സീക്രട്ട് സര്‍വീസാണ്.
ഹോട്ടലും ഇക്കാര്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയാറായിട്ടില്ല. ഇന്ത്യയുടെ ഏറ്റവും മികച്ച ചിത്രകാരില്‍ ഒരാളായ തയേബ് മേത്തയുടെ പെയിന്റിംഗുകളും അര്‍ത്ഥശാസ്ത്രം അടിസ്ഥാനമാക്കിയ ചിത്രങ്ങളും, ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അനുഭവം നല്‍കുന്നതിനായി ഹോട്ടലിലാകെ സ്ഥാപിച്ചിട്ടുണ്ട്. 4600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചാണക്യ സ്യൂട്ടില്‍ ഒരു രാത്രി താമസിക്കാന്‍ എട്ടു ലക്ഷം രൂപയാണ് വാടകയായി നല്‍കേണ്ടത്.
ലോകാരോഗ്യ സംഘടനയുടെ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ഹോട്ടലിനകത്ത് ശുദ്ധവായു നല്‍കുന്ന ഇന്ത്യയിലെ ഒരേയൊരു ഹോട്ടലാണ് ഐ ടി സി മൗര്യ. പരമ്പരാഗത രീതിയിലുള്ള സ്വീകരണ ചടങ്ങാണ് ട്രംപിനായി ഹോട്ടല്‍ ഒരുക്കിയിട്ടുള്ളതെന്നും ചടങ്ങിന്റെ ഭാഗമായി, ഒരു ആനയും ഉണ്ടാകുമെന്നുമുള്ള അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. ആന, ഇന്ത്യയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട ഒരു ബിംബം എന്നതിലുപരി ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചിഹ്നം കൂടിയാണ്.
ട്രംപിനെയും കുടുംബത്തെയും സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ഹോട്ടല്‍ നടത്തിയിരിക്കുന്നത്. ഇവരുടെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് നടപ്പാക്കാന്‍ ഒരു ബട്‌ലര്‍ സദാ സമയവും പ്രസിഡന്റിന്റെയും ഭാര്യയുടെയും ഒപ്പം കാണും.
ഇതുകൂടാതെ പ്രസിഡന്റിന്റെ പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങളായ ചെറി-വാനില ഐസ്‌ക്രീം, ഡയറ്റ് കോക്ക് എന്നിവ ഹോട്ടല്‍ വലിയ അളവില്‍ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അതോടൊപ്പം, പ്രസിഡന്റിനും കുടുംബത്തിനും ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക പാചകക്കാരനെയും(ഷെഫ്) ഹോട്ടല്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

Keywords: Tradition with a touch of global luxury awaits Trumps at ITC Maurya, New Delhi, News, Politics, Hotel, Protection, Family, Donald-Trump, Food, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.