Train | ബെംഗ്ളുറു - മംഗ്ളുറു പാതയിൽ മണ്ണിടിച്ചിൽ: നിരവധി ട്രെയിനുകൾ റദ്ദാക്കി; ചില വണ്ടികളുടെ സർവീസിലും മാറ്റം
കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് സേലം ജംഗ്ഷൻ, പോദന്നൂർ ജംഗ്ഷൻ, പാലക്കാട് ജംഗ്ഷൻ, ഷൊർണൂർ ജംഗ്ഷൻ വഴി ഓടും
പാലക്കാട്: (KVARTHA) മൈസൂറു ഡിവിഷനിലെ സക്‌ലെഷ്പൂർ-ബല്ലുപേട്ട് പാതയിൽ മണ്ണിടിച്ചലിനെ തുടർന്ന് ട്രെയിൻ സർവീസ് താറുമാറായി. നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ചില വണ്ടികൾ വഴിതിരിച്ചുവിട്ടപ്പോൾ , മറ്റു ചിലത് ഭാഗികമായി റദ്ദാക്കിയിട്ടുമുണ്ട്.
റദ്ദാക്കിയ ട്രെയിനുകൾ
1. ഓഗസ്റ്റ് 16നുള്ള 16585 നമ്പർ എസ്‌എംവിബി ബാംഗ്ലൂർ-മുറുഡേശ്വർ എക്സ്പ്രസ്
2. ഓഗസ്റ്റ് 16നുള്ള 16586 നമ്പർ മുറുഡേശ്വർ-എസ്‌എംവിബി ബാംഗ്ലൂർ എക്സ്പ്രസ്
3. ഓഗസ്റ്റ് 17നുള്ള 16516 നമ്പർ കർവാർ-യശ്വന്ത്പൂർ ജംഗ്ഷൻ എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
1. 16576 നമ്പർ മംഗളൂരു ജംഗ്ഷൻ-യശ്വന്ത്പൂർ ജംഗ്ഷൻ എക്സ്പ്രസ് ഓഗസ്റ്റ് 16ന് മംഗളൂരു ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് സക്‌ലെഷ്പൂരിൽ യാത്ര അവസാനിപ്പിക്കും. സക്ലേഷ്പൂരിനും യശ്വന്ത്പൂർ ജംഗ്ഷനും ഇടയിലുള്ള ഈ ട്രെയിനിൻ്റെ സർവീസ് റദ്ദാക്കി.
2. 16515 നമ്പർ യശ്വന്ത്പൂർ ജംഗ്ഷൻ-കർവാർ എക്സ്പ്രസ് ഓഗസ്റ്റ് 16 ന് യശ്വന്ത്പൂർ ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് ഹാസനിൽ യാത്ര അവസാനിപ്പിക്കും. ഹാസൻ-കർവാർ സർവീസ് റദ്ദാക്കി.
വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ
1. ഓഗസ്റ്റ് 16-ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16595 കെഎസ്ആർ ബെംഗളൂരു - കാർവാർ എക്സ്പ്രസ് അർസികെരെ ജംഗ്ഷൻ, ഹുബ്ബള്ളി ജംഗ്ഷൻ, ലോണ്ട ജംഗ്ഷൻ, മഡ്ഗാവ് ജംഗ്ഷൻ വഴി തിരിച്ചുവിടും.
2. ട്രെയിൻ നമ്പർ 16596 കാർവാർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് യാത്ര ഓഗസ്റ്റ് 16-ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് മഡ്ഗാവ് ജംഗ്ഷൻ, ലോണ്ട ജംഗ്ഷൻ, ഹുബ്ബള്ളി ജംഗ്ഷൻ, അർസികെരെ ജംഗ്ഷൻ വഴി തിരിച്ചുവിടും.
3. ട്രെയിൻ നമ്പർ 16512 കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് ഓഗസ്റ്റ് 16-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് സേലം ജംഗ്ഷൻ, പോദന്നൂർ ജംഗ്ഷൻ, പാലക്കാട് ജംഗ്ഷൻ, ഷൊർണൂർ ജംഗ്ഷൻ വഴി തിരിച്ചുവിടും.
4. ട്രെയിൻ നമ്പർ 16511 കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് ഓഗസ്റ്റ് 16-ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഷൊർണൂർ ജംഗ്ഷൻ, പാലക്കാട് ജംഗ്ഷൻ, പോദന്നൂർ ജംഗ്ഷൻ, സേലം ജംഗ്ഷൻ വഴി തിരിച്ചുവിടും.
5. ട്രെയിൻ നമ്പർ 07378 മംഗളൂരു സെൻട്രൽ - വിജയപുര സ്പെഷ്യൽ എക്സ്പ്രസ് ഓഗസ്റ്റ് 16 ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് കാർവാർ, മഡ്ഗാവ് ജംഗ്ഷൻ, ലോണ്ട ജംഗ്ഷൻ, ഹുബ്ബള്ളി ജംഗ്ഷൻ വഴി തിരിച്ചുവിടും.