'ചതിയന്‍'; തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിനുപിന്നാലെ തെന്നിന്ത്യന്‍ താരം കമല്‍ഹാസന്റെ പാര്‍ടിയിലെ രണ്ടാമനും രാജിവെച്ചു
May 7, 2021, 12:47 IST
ചെന്നൈ: (www.kvartha.com 07.05.2021) തെന്നിന്ത്യന്‍ താരം കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ടി വൈസ് പ്രസിഡന്റ് ആര്‍ മഹേന്ദ്രന്‍ പാര്‍ടി വിട്ടു. തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് രാജി. സംഘടനയില്‍ ജനാധിപത്യമില്ലെന്ന് ആരോപിച്ചായിരുന്നു ആര്‍ മഹേന്ദ്രന്‍ രാജിവെച്ചത്.
ആറ് മുതിര്‍ന്ന നേതാക്കള്‍ രാജിവച്ച വാര്‍ത്ത പുറത്തുവന്ന ദിവസമായിരുന്നു പാര്‍ടിയിലെ രണ്ടാമനായിരുന്ന മഹേന്ദ്രന്റെ രാജിവാര്‍ത്തയും വന്നത്. എ ജി മൗര്യ, എം മുരുഗാനന്ദം, സി കെ കുമാരവേല്‍, ഉമാദേവി തുടങ്ങിയവരാണ് രാജിവെച്ച മറ്റുള്ളവര്‍. 234 അംഗ നിയമസഭയില്‍ ഒരു സീറ്റുപോലും എംഎന്‍എമിനു നേടാനായില്ല.
കോയമ്പത്തൂരിലെ സിംഗനല്ലൂര്‍ മണ്ഡലത്തിലാണ് മഹേന്ദ്രന്‍ മത്സരിച്ചത്. തലപ്പത്ത് ഇരിക്കുന്ന കുറച്ച് ഉപദേഷ്ടാക്കന്മാരാണ് പാര്‍ടിയെ നയിക്കുന്നതെന്നും കമല്‍ പാര്‍ടിയെ മുന്നോട്ടുകൊണ്ടുപോകുന്നത് ശരിയായ രീതിയില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മഹേന്ദ്രനെ 'ചതിയന്‍' എന്നാണ് കമല്‍ ഹാസന്‍ വിശേഷിപ്പിച്ചത്. ഇയാളെ പാര്‍ടിയില്‍നിന്ന് പുറത്താക്കാന്‍ ഒരുങ്ങുകയായിരുന്നു. ഒരു 'പാഴ്‌ച്ചെടി' കൂടി എം എന്‍ എമില്‍നിന്ന് സ്വയം പുറത്തുപോയതില്‍ സന്തോഷമുണ്ടെന്നും കമല്‍ പ്രതികരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.