UPI Payments | ഇടപാടുകളുടെ പരിധി ഉയര്‍ത്തി, ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത ഇടങ്ങളിലും ലഭിക്കും; യുപിഐ ലൈറ്റ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യവുമായി ആര്‍ബിഐ

 


ന്യൂഡെല്‍ഹി: (www.kvartha.com) യുപിഐ ലൈറ്റ് ഇടപാടുകളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ. ഓഫ്ലൈന്‍ മോഡിലെ ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടിന്റെ പരിധി 200 രൂപയില്‍ നിന്ന് 500 രൂപയായാണ് ഉയര്‍ത്തിയത്.  ആഗസ്റ്റ് 10ന് നടന്ന ആര്‍ബിഐയുടെ ധന സമിതിയുടെ യോഗത്തിലാണ് പുതിയ മാറ്റം നിര്‍ദേശിച്ചത്.  

ഇടപാട് പരിധി ഉയര്‍ത്തിയതോടെ, കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്ക് ടു ഫാക്ടര്‍ വെരിഫികേഷന്റെ ആവശ്യകത ഇല്ലാതെ തന്നെ, എളുപ്പത്തിലും, വേഗത്തിലും, ഉപയോക്താക്കള്‍ക്ക് 500 രൂപവരെയുള്ള ഇടപാടുകള്‍ നടത്താന്‍ കഴിയും. പരിധി ഉയര്‍ത്തയതോടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യത്തോടെ ഇടപാടുകള്‍ നടത്താനും കഴിയും.

ഇന്റര്‍നെറ്റ് കനക്ടിവിറ്റി കുറഞ്ഞതോ, ലഭ്യമല്ലാത്തതോവായ സ്ഥലങ്ങളില്‍ യുപിഐ ലൈറ്റ് വാലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതായത് ഇന്റര്‍നെറ്റോ, മറ്റു കനക്ടിവിറ്റി സംവിധാനങ്ങളോ ആവശ്യമില്ലാതെ തന്നെ 500 രൂപ വരെയുളള ഇടപാടുകള്‍ നടത്താമെന്ന് ചുരുക്കം.  അതേസമയം വിവിധ ഇടപാടുകളിലൂടെ, ഒരു ദിവസം കൈമാറാന്‍ കഴിയുന്ന തുകയുടെ മൊത്തത്തിലുള്ള പരിധി 2,000 രൂപയായിത്തന്നെ തുടരും.

2022 സെപ്റ്റംബറില്‍ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യയും ആര്‍ബിഐയും ചേര്‍ന്നാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. രാജ്യത്ത് കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത യുപിഐ സംവിധാനത്തിന്റെ വിപുലീകരിച്ച പതിപ്പാണിത്. ഇത് വഴി 500 രൂപവരെയുള്ള ഇടപാടുകള്‍ ഈസിയായി നടത്താം. യുപിഐ ലൈറ്റ് അകൗണ്ടില്‍ 2000 രൂപ വരെ ഉപഭോക്താവിന് സൂക്ഷിക്കാവുന്നതാണ്.

UPI Payments | ഇടപാടുകളുടെ പരിധി ഉയര്‍ത്തി, ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത ഇടങ്ങളിലും ലഭിക്കും; യുപിഐ ലൈറ്റ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യവുമായി ആര്‍ബിഐ


Keywords:  News, National, National-News, Business, Business-News, Transaction, Limit, Small Value, UPI Payments, Offline Mode, Raised, Transaction limit for small value UPI payments in offline mode raised to Rs 500.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia