Bank Rules | അബദ്ധത്തിൽ തെറ്റായ ബാങ്ക് അകൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തോ? തിരികെ ലഭിക്കാൻ എന്ത് ചെയ്യണം?
Aug 23, 2022, 10:24 IST
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്ത് ഡിജിറ്റൽ വിപ്ലവത്തിന് ശേഷം ആളുകൾ ഓൺലൈനിൽ വലിയ തോതിലുള്ള ഇടപാടുകൾ നടത്തുന്നു. പ്രത്യേകിച്ചും യുപിഐയുടെ വരവിനുശേഷം രാജ്യത്ത് ഡിജിറ്റൽ പണമിടപാട് രംഗത്ത് അതിവേഗ വളർച്ചയുണ്ടായി. ഇത്തരമൊരു സാഹചര്യത്തിൽ രാജ്യം പണരഹിത സമ്പദ് വ്യവസ്ഥയിലേക്ക് അതിവേഗം നീങ്ങുകയാണ്. അതേ സമയം, ഇടപാടുകൾ നടത്തുമ്പോൾ, അബദ്ധത്തിൽ തെറ്റായ അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ നാമെന്താണ് ചെയ്യേണ്ടത്.
നിങ്ങൾക്കും അകൗണ്ട് ഉള്ള അതേ ബാങ്ക് ശാഖയിലെ വ്യക്തിയുടെ അകൗണ്ടിലേക്കാണ് നിങ്ങളുടെ പണം ട്രാൻസ്ഫർ ചെയ്തതെങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ബാങ്ക് ശാഖ സന്ദർശിച്ച് ബാങ്ക് മാനജരുമായി സംസാരിക്കണം. അത്തരം സന്ദർഭങ്ങളിൽ ബാങ്ക് മധ്യസ്ഥത വഹിക്കും. ഇതുകൂടാതെ, നിങ്ങൾ തെറ്റായി പണം ട്രാൻസ്ഫർ ചെയ്ത വ്യക്തിയുമായി ബാങ്ക് ബന്ധപ്പെടും. ഇതിനുശേഷം ആ വ്യക്തിയുടെ അനുമതി ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ പണം നിങ്ങളുടെ അകൗണ്ടിലേക്ക് തിരിച്ചെത്തും.
കസ്റ്റമർ കെയറിൽ വിളിച്ചും പരാതി പറയാം. ഇ-മെയിലിലൂടെ എല്ലാ വിവരങ്ങളും ബാങ്ക് നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ, നടത്തിയ ഇടപാടിന്റെ പൂർണമായ വിവരങ്ങൾ നൽകുക. ഇടപാടിന്റെ തീയതിയും സമയവും, നിങ്ങളുടെ അകൗണ്ട് നമ്പർ, അബദ്ധത്തിൽ പണം ട്രാൻസ്ഫർ ചെയ്ത അകൗണ്ട് നമ്പർ എന്നിവ ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
നിങ്ങൾ മറ്റൊരു ബാങ്കിന്റെ ഉപഭോക്താവിന്റെ അകൗണ്ടിലേക്ക് തെറ്റായി പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെങ്കിൽ, ബന്ധപ്പെട്ട ബാങ്കിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കണം. ഇത്തരം കേസുകളിൽ പണം തിരികെ ലഭിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാം. ചിലപ്പോൾ തീർപ്പാക്കാൻ ബാങ്കുകൾ രണ്ട് മാസം വരെ എടുത്തേക്കാം.നടപടികൾ പൂർത്തിയാക്കി ആ വ്യക്തിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷം ബാങ്ക് നിങ്ങളുടെ അകൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യും. അതേസമയം ആ വ്യക്തി പണം തിരികെ നൽകിയില്ലെങ്കിൽ കേസ് അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കേണ്ടി വരും.
ശ്രദ്ധിക്കുക
ആർബിഐ നിയമങ്ങൾ അനുസരിച്ച്, പേയ്‌മെന്റ് ചെയ്യുമ്പോൾ ശരിയായ ഗുണഭോക്താവിന്റെ അകൗണ്ട് നമ്പറും മറ്റ് വിശദാംശങ്ങളും നൽകേണ്ടത് പണമടയ്ക്കുന്നയാളുടെ ഉത്തരവാദിത്തമാണ്. അബദ്ധത്തിൽ പണം മറ്റൊരാളുടെ അകൗണ്ടിൽ വന്നാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തെറ്റായ അകൗണ്ടിൽ നിന്ന് ശരിയായ അകൗണ്ടിലേക്ക് നിങ്ങളുടെ പണം തിരികെ നൽകുന്നതിന് ബാങ്കിന് ഉത്തരവാദിത്തമുണ്ട്.
< !- START disable copy paste -->

Keywords: Transferred money to wrong bank account? Here's what you should do to get it back, News, National, Newdelhi, Bank, Transfer, RBI, Latest-News, Top-Headlines, Digital, UPI, Bank Account.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.