Virat Kohli | വി ഐ പി പരിവേഷമില്ലാതെ സാധാരണ യാത്രക്കാരനായി വിമാനത്തില്‍ ഇരിക്കുന്ന കോഹ്ലിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; സൂപര്‍താരത്തെ തിരിച്ചറിഞ്ഞതോടെ അമ്പരപ്പും സന്തോഷവും പ്രകടിപ്പിച്ച് സഹയാത്രികര്‍

 


മുംബൈ: (KVARTHA) ഇക്കഴിഞ്ഞദിവസമാണ് ക്രികറ്റ് താരം വിരാട് കോഹ്ലിയുടെ 35-ാം പിറന്നാള്‍ ആഘോഷിച്ചത്. ദക്ഷിണാഫ്രികക്കെതിരെ നടന്ന ലോകകപ്പ് മത്സരത്തിനിടെയാണ് താരത്തിന്റെ പിറന്നാള്‍. അന്ന് കോഹ്ലി ആരാധകര്‍ക്ക് തന്റെ പിറന്നാള്‍ സമ്മാനം നല്‍കുകയും ചെയ്തു. ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്ന ഒരു സമ്മാനമാണ് താരം അവര്‍ക്ക് നല്‍കിയത്.

ക്രികറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍കറിന്റെ ഏകദിന സെഞ്ചുറി റെകോഡിനൊപ്പം എത്തിയാണ് കോഹ്ലി ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കിയത്. ജന്മദിനത്തില്‍ സെഞ്ചുറി നേടിയ അപൂര്‍വ താരങ്ങളുടെ പട്ടികയിലും 49-ാം സെഞ്ചുറി നേട്ടത്തോടെ കോഹ്ലിക്ക് ഇടംപിടിക്കാനായി. ലോകകപ്പില്‍ മികച്ച ഫോമിലുള്ള കോഹ്ലി റണ്‍വേട്ടയില്‍ ദക്ഷിണാഫ്രികന്‍ ഓപണര്‍ ക്വിന്റന്‍ ഡികോകിനു പിന്നില്‍ രണ്ടാമതാണ്. ഈ ലോകകപ്പില്‍ തന്നെ 50-ാം സെഞ്ചുറി നേടി സചിനെ മറികടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Virat Kohli | വി ഐ പി പരിവേഷമില്ലാതെ സാധാരണ യാത്രക്കാരനായി വിമാനത്തില്‍ ഇരിക്കുന്ന കോഹ്ലിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; സൂപര്‍താരത്തെ തിരിച്ചറിഞ്ഞതോടെ അമ്പരപ്പും സന്തോഷവും പ്രകടിപ്പിച്ച് സഹയാത്രികര്‍

277 ഇന്നിങ്‌സുകളിലാണ് താരം ഇത്രയും സെഞ്ചുറി നേടിയത്. സചിനാകട്ടെ 452 ഇന്നിങ്‌സുകളിലാണ് (463 മത്സരം) 49 സെഞ്ചുറി നേട്ടം കൈവരിച്ചത്. ദക്ഷിണാഫ്രികയെ 83 റണ്‍സിന് ഓള്‍ ഔടാക്കിയ മത്സരത്തില്‍ 243 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്‍ഡ്യ സ്വന്തമാക്കിയത്. കോഹ്ലി 121 പന്തില്‍ പത്ത് ഫോറടക്കം 101 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കളിച്ച എട്ടു മത്സരങ്ങളും ജയിച്ച ഇന്‍ഡ്യ ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിക്കുകയും ചെയ്തു. നെതര്‍ലന്‍ഡ്‌സാണ് ഇനി അടുത്ത എതിരാളികള്‍.

ഇതിനിടെയാണ് കോഹ്ലിയുടെ വിമാനയാത്രയും വൈറലായത്. ആഭ്യന്തര വിമാനത്തില്‍ വി ഐ പി പരിവേഷമില്ലാതെ ഒരു സാധാരണ യാത്രക്കാരനായി ഇരിക്കുന്ന കോഹ്ലിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സമീപത്തെ യാത്രക്കാര്‍ സൂപര്‍താരത്തെ തിരിച്ചറിഞ്ഞതോടെ അവരുടെ മുഖത്ത് വല്ലാത്ത അമ്പരപ്പും സന്തോഷവുമെല്ലാം പ്രകടമാകുന്നതും വീഡിയോയില്‍ കാണാം.

പിന്നാലെ താരത്തിനൊപ്പം ഫോടോയെടുക്കാനും ചിത്രം പകര്‍ത്താനുമുള്ള തിരക്കായിരുന്നു ആരാധകര്‍ക്ക്. മാസ്‌ക് ധരിച്ചാണ് താരം എത്തിയതെങ്കിലും സഹയാത്രികര്‍ പെട്ടെന്നുതന്നെ അദ്ദേഹത്തെ തിരിച്ചറിഞ്ഞു.

Keywords: Travelers Stunned As Virat Kohli Boards Domestic Flight. Video Goes Viral, Mumbai, News, Virat Kohli, Domestic Flight, Travel, Passengers, Social Media, Video, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia