UPI facility | ഇനി ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്കും യുപിഐ ഇടപാട് നടത്താം; ജി20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 3 വിമാനത്താവളങ്ങളിൽ സൗകര്യം ലഭിക്കുമെന്ന് ആർബിഐ

 




ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്ക് ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഉപയോഗിച്ച് ഇടപാടുകൾ നടത്താനാകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. അവർ ഇന്ത്യയിൽ താമസിക്കുന്നിടത്തോളം ഈ സേവനം ലഭിക്കും. ഈ സൗകര്യം ഫെബ്രുവരി 21 മുതൽ നിലവിൽ വന്നു. ന്യൂഡെൽഹി, മുംബൈ, ബെംഗ്ളൂരു എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ജി-20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇത് ലഭ്യമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസ്താവനയിൽ പറയുന്നു. 

അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണ് ജി20യിൽ ഉൾപ്പെടുന്നത്. യൂറോപ്യൻ യൂണിയനും (ഇയു) അതിന്റെ ഭാഗമാണ്.

UPI facility | ഇനി ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്കും യുപിഐ ഇടപാട് നടത്താം; ജി20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 3 വിമാനത്താവളങ്ങളിൽ സൗകര്യം ലഭിക്കുമെന്ന് ആർബിഐ


എങ്ങനെ സൗകര്യം ലഭിക്കും

യാത്രക്കാർക്ക് പ്രീപെയ്ഡ് പേയ്‌മെന്റ് ഇൻസ്ട്രുമെന്റ്സ് (PPI) വാലറ്റുകൾ നൽകും, അത് പേയ്‌മെന്റുകൾ നടത്തുന്നതിന് യുപിഐയുമായി ബന്ധിപ്പിക്കും. ജി20 രാജ്യങ്ങളുടെ പ്രതിനിധികൾക്കും ഈ യുപിഐ സൗകര്യം പ്രയോജനപ്പെടുത്താം. യുപിഐ-ലിങ്ക്ഡ് വാലറ്റുകൾ ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, രണ്ട് നോൺ-ബാങ്ക് പിപിഐ ഇഷ്യൂവർ എന്നിവരുമായി ബന്ധിപ്പിച്ചിരിക്കുന്നു. പൈൻ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ട്രാൻസ്‌കോർപ്പ് ഇന്റർനാഷണൽ ലിമിറ്റഡ് എന്നിങ്ങനെയാണ് ഇവയുടെ പേര്. ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള അഞ്ച് കോടിയിലധികം മർച്ചന്റ് ഔട്ട്‌ലെറ്റുകളിൽ യുപിഐ പേയ്‌മെന്റ് സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ആർബിഐ പറഞ്ഞു. ക്യൂ ആർ  കോഡ് അടിസ്ഥാനമാക്കിയുള്ള യുപിഐ പേയ്‌മെന്റുകൾ സ്വീകരിക്കുന്ന ഔട്ട്‌ലെറ്റുകളാണിത്.

Keywords:  News,National,India,New Delhi,Business,Finance,Top-Headlines,Latest-News,RBI,Travel,Passengers, Travellers from G20 nations can avail UPI facility at 3 airports: RBI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia