ഗള്‍ഫിന് പുറമെ ഉത്തരേന്ത്യയിലും പാകിസ്താനിലും ഭൂചലനം; ഇറാനില്‍ നി­രവ­ധി മരണം

 


ന്യൂഡല്‍ഹി: ഗള്‍ഫിന് പുറമെ ഉത്തരേന്ത്യയിലും പാകിസ്താനിലും ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വൻ ഭുചലനം അനുഭവപ്പെട്ടു. പാകിസ്ഥാന്‍-ഇറാന്‍ അതിര്‍ത്തിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. അതിനിടെ ഇറാനില്‍ 34 പേര്‍ മ­രി­ച്ച­താ­യി ഔ­ദ്യോ­ഗി­ക­മാ­യി സ്ഥി­രീ­ക­രിച്ചു. നേര­ത്തെ ഇ­റാ­നില്‍ നൂ­റി­ലേ­റെ മര­ണം സം­ഭ­വി­ച്ച­താ­യി റി­പോര്‍­ട്ടു­ക­ളു­ണ്ടാ­യി­രു­ന്നു.

ആദ്യചലനം 15 മുതല്‍ 20 സെക്കന്റോളം നീണ്ടു നിന്നു. ഇന്ത്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി അറിവായിട്ടില്ല. ഇന്ത്യന്‍ സമയം വൈകിട്ട് 4.20നാണു ആദ്യ ചലനം ഉണ്ടായത്.

ഗള്‍ഫിന് പുറമെ ഉത്തരേന്ത്യയിലും പാകിസ്താനിലും ഭൂചലനം; ഇറാനില്‍ നി­രവ­ധി മരണംഇറാന്‍-- പാകിസ്താന്‍ അതിര്‍ത്തിയില്‍ 7.8 തീവ്രതയിലാണ് ഭുചലനം ഉണ്ടായത്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ രാജസ്ഥാന്‍, പശ്ചിമ ഉത്തര്‍പ്രദേശ്, ചണ്ഡിഗഡ്, മേഘാലയ, അസം, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ഡല്‍ഹി നോയിഡയടക്കുള്ള വന്‍നഗരങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. അതേസമയം, കേരളത്തില്‍ ഭൂചലനത്തിനു സാധ്യതയില്ലെന്ന് ഭൗമശാസ്ത്ര പഠന കേന്ദ്രം അറിയിച്ചു.

ഡല്‍ഹിയിലടക്കം പ്രമുഖ നഗരങ്ങളില്‍ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ടെലിഫോണ്‍ ബന്ധം അവതാളത്തിലായി. ഗള്‍ഫില്‍ ദുബൈ, ഷാര്‍ജ, മസ്‌കത്ത്, സൗദി, അബുദാബി, എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

(News Updated)

Related News: 
യു.എ.ഇ.യില്‍ ഭൂമികുലുക്കം; കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു

യു.എ.ഇയിലെ ഭൂചലനം: നാട്ടിലും ആശങ്ക

Keywords : Earthquake, India, Pakistan, Iran, National, Buildings, North India, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia