രാഷ്ട്ര വികസനത്തിനു പിന്നിലെ പ്രധാനശക്തികള്‍ ആദിവാസികള്‍: നരേന്ദ്ര മോഡി
Jan 21, 2015, 22:00 IST
ന്യൂഡല്‍ഹി: (www.kvartha.com 21.01.2015) രാഷ്ട്ര വികസനത്തിനു പിന്നിലെ പ്രധാനശക്തികളാണ് ആദിവാസി വിഭാഗങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ആദിവാസി ക്ഷേമവുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിന്റെ അധ്യക്ഷത വഹിക്കുകയായിരുന്നു.
ഇടതുപക്ഷ തീവ്രവാദത്തിന്റെ വ്യാപനം തടയുന്നതിനുള്ള തന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതില്‍ കേന്ദ്ര ആദിവാസികാര്യ മന്ത്രാലയം മുഖ്യപങ്കു വഹിക്കണമെന്നും മോഡി പറഞ്ഞു. ആദിവാസി മേഖലകളില്‍ വിദ്യാഭ്യാസ, ആരോഗ്യ, കായിക സൗകര്യങ്ങള്‍ വികസിപ്പിക്കുകയും വൈദ്യുതി, മൊബൈല്‍ ഫോണ്‍ സൗകര്യം എന്നിവ ലഭ്യമാക്കുകയും വേണം. അവികസിത ആദിവാസി മേഖലകളെയും വികസിത മേഖലകളെയും ബന്ധിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യം വികസിപ്പിക്കണം.
റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ച് ആദിവാസി സംഘങ്ങളുടെ സാംസ്‌കാരിക കാര്‍ണിവല്‍ സംഘടിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദിവാസികളുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വിപണനം ചെയ്യുന്നതിനുള്ള സാധ്യതകള്‍ ആരായണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആദിവാസികാര്യ മന്ത്രി ജുവല്‍ ഓറം, ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords : New Delhi, National, Prime Minister, Narendra Modi, Tribal communities are a great force for national development: Prime Minister Narendra Modi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.