പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ രാഷ്ട്രീയക്കാര്‍ ചേര്‍ന്ന്‍ പീഡിപ്പിച്ചു

 


റൈപൂര്‍: (www.kvartha.com 17/07/2015) ഛത്തീസ്ഗഡിലെ ഒരു സര്‍ക്കാര്‍ ഹോസ്റ്റലില്‍ വച്ച് പത്തോളം ആദിവാസി പെണ്‍കുട്ടികളെ പ്രദേശത്തെ രാഷ്ട്രീയ നേതാക്കന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ഹോസ്റ്റല്‍ സൂപ്രണ്ട് ഇല്ലാതിരുന്ന സമയത്ത് പരിശോടനക്കാണെന്ന വ്യാജേന ഹോസ്റ്റലില്‍ കടന്നാണ് ഇവര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായ അജയ് ജൈസ്വാല്‍ ജന്‍പദ് പ്രസിഡന്‍റ് ഗണരാജ് സിംഗ് കന്വാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശങ്കര്‍ ദാസ് മഹന്ത്, രസിയ സിംഗ്, ദിനേശ് റാത്തോര്‍ എന്നിവര്‍ ചേര്‍ന്നാണ് തങ്ങളെ പീഡിപ്പിച്ചതെന്നു പെണ്‍കുട്ടികള്‍ പറഞ്ഞു. തങ്ങളുടെ മുറിയിലേക്ക് അതിക്രമിച്ചു കടന്ന ഇവര്‍ ബലമായി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നെന്ന്‍ പെണ്‍കുട്ടികള്‍ പരാതിയില്‍ പറയുന്നു.

പ്രതികളിലൊരാളായ ഗണരാജ് തന്‍റെ സഹായത്താലാണ് പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ പ്രവേശനം ലഭിച്ചതെന്നും അത് കൊണ്ട് ഇത്തരം കാര്യങ്ങളില്‍ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ സംഭവം പുറത്ത് പറയാതിരിക്കാന്‍ നൂറു രൂപ തന്നതായും പരാതിക്കാരിയായ പതിനഞ്ചു വയസ്സുള്ള പെണ്‍കുട്ടി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ രാഷ്ട്രീയക്കാര്‍ ചേര്‍ന്ന്‍ പീഡിപ്പിച്ചു
സംഭവത്തെ കുറിച്ച് ഹോസ്റ്റല്‍ സൂപ്രണ്ടായ മഞ്ജുലത പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം പരാതി പ്രകാരം ഏഴു പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും ഗാനരാജിനെ അറസ്റ്റ് ചെയ്തതായും എസ്പി അമരീഷ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

SUMMARY: Around 10 tribal students were molested by local politicians in the government hostel. The police has arrested one and has registered FIR against seven accused.

Keywords: Police, Tribal girls, Molestation, FIR, Arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia