പശ്ചിമ ബംഗാളില്‍ സിപിഎം അനുഭാവികളായ അദ്ധ്യാപകര്‍ക്ക് വിലക്ക്

 


പശ്ചിമ ബംഗാളില്‍ സിപിഎം അനുഭാവികളായ അദ്ധ്യാപകര്‍ക്ക് വിലക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഎം അനുഭാവികളായ അദ്ധ്യാപകര്‍ക്ക് കോളേജുകളില്‍ വിലക്ക്. തൃണമുല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളാണ്‌ വിലക്കേര്‍പ്പെടുത്തിയത്. തൃണമുല്‍ ചത്ര പരിഷത്ത് സംഘടന നേതാവായ ശങ്കു പാണ്ഡയാണ്‌ ഇതുസംബന്ധിച്ച് പ്രസ്താവനയിറക്കിയത്.

അദ്ധ്യാപകര്‍ക്ക് സിപിഎം അനുഭാവികള്‍ ആകാം എന്നും എന്നാല്‍ അവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം പാര്‍ട്ടി പ്രവര്‍ത്തനം നടത്താമെന്നുമാണ്‌ പ്രസ്താവന. ഇവര്‍ക്കെതിരെ അവസാനം വരെ തൃണമുല്‍ കോണ്‍ഗ്രസ് പോരാടുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. 

ശങ്കു പാണ്ഡെയുടെ പ്രസ്താവനയ്ക്കെതിരെ വന്‍ പ്രതിഷേധമാണ്‌ ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്ത് മമതാ ബാനര്‍ജിയുടെ സ്വേഛാധിപത്യ ഭരണമാണ്‌ നടക്കുന്നതെന്ന സിപിഎമ്മിന്റെ ആരോപണത്തിന്‌ അടിവരയിടുന്നതാണ്‌ ശങ്കു പാണ്ഡെയുടെ പ്രസ്താവന. ഇതിനെതിരെ സിപിഎം അദ്ധ്യാപക സംഘടനകള്‍ കൊല്‍ക്കത്തയില്‍ റാലി നടത്തി.

English Summery
Kolkata: A student leader of the Trinamool Congress has virtually issued a fatwa against anyone supporting the CPM in Bengal's colleges
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia