ട്രംപോ ഹിലരിയോ? സല്‍മാന്‍ ഖാന്‍ പറയുന്നു

 


മുംബൈ: (www.kvartha..com 06.11.2016)  ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പാണ് നവംബര്‍ എട്ടിന് അമേരിക്കയില്‍ നടക്കാനിരിക്കുന്നത്. അമേരിക്കയില്‍ ആര് അധികാരത്തില്‍ വരുമെന്നതിനെക്കുറിച്ച് ആ രാജ്യം മാത്രമല്ല, ഇന്ത്യയുള്‍പ്പെട്ട മുഴുവന്‍ രാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട.

തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കുമ്പോള്‍ ഇരു സ്ഥാനാര്‍ത്ഥികളെയും അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാതാരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. ഇതിലേറെയും ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്റനെ അനുകൂലിക്കുന്നവരാണ്. ഹോളിവുഡ് സിനിമയിലെ സൂപ്പര്‍ താരങ്ങളായ ലിയാന്‍ഡോ ഡി കാപ്രിയോ, ബെയോന്‍സ്, മഡോണ എന്നീ താരങ്ങള്‍ക്കുശേഷം ഹിലരി ക്ലിന്റനെ പിന്തുണച്ച് ഇതാ സൂപ്പര്‍താരം സല്‍മാന്‍ ഖാനും രംഗത്ത് വന്നിരിക്കുന്നു

#ഹിലരിക്ലിന്റന്‍ഫോര്‍പ്രസിഡന്റ് എന്ന ഹാഷ് ടാഗില്‍ ട്വിറ്ററിലാണ് ഹിലരിയെ പരസ്യമായി അനുകൂലിച്ച് സല്‍മാന്‍ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്. നാളെയുടെ അമേരിക്കന്‍ പ്രസിഡന്റായി ഹിലരിയെ കാണാനാഗ്രഹിക്കുന്ന താരം ട്വിറ്റരിലൂടെ എല്ലാ ആശംസകളും നേരുന്നുമുണ്ട്

ട്രംപോ ഹിലരിയോ? സല്‍മാന്‍ ഖാന്‍ പറയുന്നു

Also Read: എസ്എസ്എഫ് മാനവ സംഗമം സമാപിച്ചു; അറിവിന്റെ തുല്യതയിലൂടെ മാനവികതയുടെ സന്ദേശം വളര്‍ത്തണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

Keywords:  Salman Khan, Twitter, Election, President, Hillari Clinton, Discuss, Supporters, Actor, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia