ജാതകത്തില്‍ മംഗല്യദോഷം; ജ്യോത്സന്റെ നിര്‍ദേശപ്രകാരം 13കാരനെ വിവാഹം ചെയ്ത് അധ്യാപിക, കേസ്
Mar 18, 2021, 14:53 IST
അമൃത്‌സര്‍: (www.kvartha.com 18.03.2021) ജാതകത്തിലുള്ള മംഗല്യദോഷം മാറാന്‍ ജ്യോത്സന്റെ നിര്‍ദേശപ്രകാരം 13കാരനെ വിവാഹം ചെയ്ത് അധ്യാപിക. 13കാരന്റെ കുടുംൂത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അധ്യാപിക പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി സംഭവം സത്യമാണെന്ന് ബോധിപ്പിച്ചു. എന്നാല്‍ യുവതിയുടെ നിരന്തര അഭ്യര്‍ഥന മാനിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി പിന്‍വലിച്ചതായി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഗഗന്‍ദീപ് സിങ് പറഞ്ഞു.
എന്നാല്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെടുകയും സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായതിനാല്‍ ഇതില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പഞ്ചാബില്‍ ജലന്ദറിലെ ബസ്തി ബാവ ഖേല്‍ പ്രദേശത്താണ് സംഭവം. ജാതകപ്രകാരം മംഗല്യദോഷമുള്ളതിനാല്‍ വിവാഹം നടക്കാതിരിക്കുമോയെന്ന് വീട്ടുകാര്‍ ഭയന്നിരുന്നതായി യുവതി പറഞ്ഞു. അതിനായി ജ്യോത്സനെ സമീപിച്ചു. ദോഷം മാറാന്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രതീകാത്മകമായി വിവാഹം കഴിക്കാനായിരുന്നു ജ്യോത്സന്റെ നിര്‍ദേശം. യുവതി നടത്തുന്ന ട്യൂഷന്‍ ക്ലാസിലെ വിദ്യാര്‍ഥിയാണ് 13കാരന്‍. കുട്ടിയെ പരിചയമുള്ളതിനാല്‍ വരനായി തെരഞ്ഞെടുക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.
തുടര്‍ന്ന് ഇതിനായി കുട്ടിയെ അടുത്ത് കിട്ടാനായി ഒരാഴ്ച തന്റെ വീട്ടില്‍ നിര്‍ത്തി പഠിപ്പിക്കാമെന്ന് കുട്ടിയുടെ മാതാപിതാക്കളോട് അധ്യാപിക നിര്‍ദേശിക്കുകയായിരുന്നു. ഒരാഴ്ചക്ക് ശേഷം കുട്ടി വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അധ്യാപികയും കുടുംബവും കുട്ടിയെ വിവാഹ ചടങ്ങുകള്‍ക്ക് നിര്‍ബന്ധിച്ച് വിധേയമാക്കിയതായി പരാതിയില്‍ പറയുന്നു. പ്രതീകാത്മകമായി വിവാഹ ചടങ്ങുകളായ ഹല്‍ദി മെഹന്ദിയും ആദ്യരാത്രിയും ആഘോഷിച്ചതായും പരാതിയില്‍ പറയുന്നു. പിന്നീട് അധ്യാപികയുടെ വളകള്‍ പൊട്ടിച്ച് വിധവയായി പ്രഖ്യാപിച്ചു. ജോത്സ്യന്റെ നിര്‍ദേശ പ്രകാരം അനുശോചന ചടങ്ങുകളും നടത്തിയതായും പറയുന്നു. കൂടാതെ ഓരാഴ്ച വീട്ടിലെ ജോലികള്‍ കുട്ടിയെക്കൊണ്ട് ചെയ്യിപ്പിച്ചതായും കുടുംബം പരാതിയില്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.