Tumor | ട്യൂമർ തലച്ചോറിൽ മാത്രമല്ല, ഹൃദയത്തിലും സംഭവിക്കാം! 70 കാരനിൽ കണ്ടെത്തി

 


ന്യൂഡെൽഹി: (www.kvartha.com) തലച്ചോറിലെ മുഴയെ (Brain Tumor) കുറിച്ച് എല്ലാവർക്കും അറിയാം, എന്നാൽ ഹൃദയത്തിലും ട്യൂമർ ഉണ്ടാകുമെന്ന് നിങ്ങൾക്കറിയാമോ. ഇത് മാരകമാണ്, കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ, അത് രോഗിയുടെ മരണത്തിലേക്ക് നയിച്ചേക്കാം. എന്നിരുന്നാലും, സമയബന്ധിതമായ ചികിത്സ രോഗിയുടെ ജീവൻ രക്ഷിക്കും. നോയിഡയിലെ ആശുപത്രിയിൽ അത്തരത്തിലൊരു കേസാണ് പുറത്തുവന്നിരിക്കുന്നത്. 70 വയസുള്ള രോഗിയുടെ ഹൃദയത്തിൽ ട്യൂമർ ഉണ്ടായിരുന്നു. വിജയകരമായ ഓപറേഷനുശേഷം ഡോക്ടർമാർ നീക്കംചെയ്തു.

Tumor | ട്യൂമർ തലച്ചോറിൽ മാത്രമല്ല, ഹൃദയത്തിലും സംഭവിക്കാം! 70 കാരനിൽ കണ്ടെത്തി

ഹിമാചൽ പ്രദേശ് സ്വദേശിയായ ഈ രോഗി ബി -സെൽ ലിംഫോമയ്ക്ക് ചികിത്സയിലായിരുന്നു. ഇതൊരു തരം കാൻസറാണ്. ഈ സമയത്ത്, കുഴപ്പങ്ങൾ വർധിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ഹൃദയവും പരിശോധിച്ചു. അതിൽ രോഗിയുടെ ഹൃദയത്തിൽ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ രോഗിയുടെ ജീവൻ അപകടത്തിലായി.

രോഗിയെ നോയിഡയിലെ മെട്രോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഹൃദയത്തിന്റെ അറകളിലൊന്നിൽ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തി. ഇതിന്റെ വലിപ്പം 3.5 * 3 സെന്റീമീറ്റർ ആയിരുന്നു. ഇതോടെ മിനിമലി ഇൻവേസീവ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ രോഗി സുഖം പ്രാപിച്ചു.

ഏത് ഭാഗത്തും ട്യൂമർ ഉണ്ടാകാം

ട്യൂമർ ഹൃദയത്തിലോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ ഉണ്ടാകാം എന്നാണ് ഡോക്ടർമാർ പറയുന്നത്. ട്യൂമർ കേസുകൾ ഹൃദയത്തിൽ കുറവാണ്. അതുകൊണ്ട് ആളുകൾക്ക് അതിനെക്കുറിച്ച് കൂടുതൽ ബോധാവാന്മാരല്ല. ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.

ലക്ഷണങ്ങൾ

നെഞ്ചിലെ അസ്വസ്ഥത
തലകറക്കവും ബോധക്ഷയവും
ക്ഷീണം
പനിയും വിറയലും
സന്ധി വേദന .
വിശപ്പില്ലായ്മ
രാത്രി വിയർക്കൽ
ശ്വാസം മുട്ടൽ
കാലുകളിൽ വീക്കം.
കാരണവുമില്ലാതെ ശരീരഭാരം കുറയൽ.

Keywords: News, Natioal, New Delhi, Lifestyle, Tumor, Health, Heart, Patient, Hospital, Treatment,  Tumors can occur not only in brain, but also in heart!.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia