Actor Arrested | 'മരംമുറിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം'; അയല്‍ക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന പരാതിയില്‍ സിനിമ സീരിയല്‍ താരം അറസ്റ്റില്‍; 3 പേര്‍ക്ക് പരുക്ക്
Dec 7, 2023, 19:01 IST
ലക് നൗ: (KVARTHA) മരംമുറിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അയല്‍ക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന പരാതിയില്‍ സിനിമ സീരിയല്‍ താരം അറസ്റ്റില്‍. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തനായ ഭുപീന്ദര്‍ സിങ്ങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് എഎസ്പി ധരം സിംഗ് മാര്‍ചല്‍ പറയുന്നത്:
ഉത്തര്‍പ്രദേശിലെ ബിജ് നോറില്‍ തന്റെ ഫാമിന് സമീപം താമസിക്കുന്ന ഗോവിന്ദ് (23) എന്ന യുവാവിനെയാണ് ഭുപീന്ദര്‍ സിങ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഭുപീന്ദറും കൂട്ടാളികളും നടത്തിയ വെടിവെപ്പില്‍ ഗോവിന്ദിന്റെ പിതാവ് ഗുര്‍ദീപ് സിങ്, ഭാര്യ ബീരോ ബായി, മറ്റൊരു മകന്‍ അംറിക്ക് എന്നിവര്‍ക്ക് പരുക്കേറ്റു. വെടിയേറ്റ മൂവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിജ് നോറില്‍ ഭുപീന്ദറിന്റെ ഫാമിന് സമീപമാണ് ഗുര്‍ദീപ് സിങ്ങിന്റെ കൃഷിയിടമുള്ളത്. ഇവിടെ ഭുപീന്ദര്‍ വേലി കെട്ടാനുള്ള നീക്കം ആരംഭിച്ചിരുന്നു. ഇതിനായി ചില യൂകാലി മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചെന്നും ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നുമാണ് വിവരം. നാലംഗകുടുംബത്തിന് നേരേ പ്രതികള്‍ പത്തുറൗണ്ടോളം വെടിവച്ചു.
ഗോവിന്ദ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് മറ്റ് മൂന്നുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂപേന്ദ്രയെയും മൂന്ന് കൂട്ടാളികളെയും തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
സിംഗ് തന്റെ കൃഷിയിടത്തിലെ മരം മുറിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി നവംബര്‍ 19 ന് പരാതി നല്‍കിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഗോവിന്ദിന്റെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അനാസ്ഥ കാണിച്ചുവെന്ന് ആരോപിച്ച് പൊലീസ് സൂപ്രണ്ട്, ബാധാപൂര്‍ എസ് എച് ഒ സുമിത് രതി, ഇന്‍സ്‌പെക്ടര്‍ യാസിന്‍, കോണ്‍സ്റ്റബിള്‍ കൃഷ്ണ കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് സര്‍കിള്‍ ഓഫീസര്‍ സംഗ്രാം സിംഗ് അലംഭാവം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ചീഫ് അന്വേഷണം എഎസ്പി ധരം സിംഗ് മാര്‍ചലിന് കൈമാറി.
ചില സിനിമകളിലും ഇയാള്‍ വോഷമിട്ടിട്ടുണ്ട്. കേസില്‍ ഇയാളുടെ മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ വീഴ്ച വരുത്തിയതായി ആരോപിച്ച് മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് എഎസ്പി ധരം സിംഗ് മാര്‍ചല്‍ പറയുന്നത്:
ഉത്തര്‍പ്രദേശിലെ ബിജ് നോറില്‍ തന്റെ ഫാമിന് സമീപം താമസിക്കുന്ന ഗോവിന്ദ് (23) എന്ന യുവാവിനെയാണ് ഭുപീന്ദര്‍ സിങ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഭുപീന്ദറും കൂട്ടാളികളും നടത്തിയ വെടിവെപ്പില്‍ ഗോവിന്ദിന്റെ പിതാവ് ഗുര്‍ദീപ് സിങ്, ഭാര്യ ബീരോ ബായി, മറ്റൊരു മകന്‍ അംറിക്ക് എന്നിവര്‍ക്ക് പരുക്കേറ്റു. വെടിയേറ്റ മൂവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിജ് നോറില്‍ ഭുപീന്ദറിന്റെ ഫാമിന് സമീപമാണ് ഗുര്‍ദീപ് സിങ്ങിന്റെ കൃഷിയിടമുള്ളത്. ഇവിടെ ഭുപീന്ദര്‍ വേലി കെട്ടാനുള്ള നീക്കം ആരംഭിച്ചിരുന്നു. ഇതിനായി ചില യൂകാലി മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചെന്നും ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നുമാണ് വിവരം. നാലംഗകുടുംബത്തിന് നേരേ പ്രതികള്‍ പത്തുറൗണ്ടോളം വെടിവച്ചു.
ഗോവിന്ദ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് മറ്റ് മൂന്നുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂപേന്ദ്രയെയും മൂന്ന് കൂട്ടാളികളെയും തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
സിംഗ് തന്റെ കൃഷിയിടത്തിലെ മരം മുറിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി നവംബര്‍ 19 ന് പരാതി നല്‍കിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഗോവിന്ദിന്റെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അനാസ്ഥ കാണിച്ചുവെന്ന് ആരോപിച്ച് പൊലീസ് സൂപ്രണ്ട്, ബാധാപൂര്‍ എസ് എച് ഒ സുമിത് രതി, ഇന്‍സ്‌പെക്ടര്‍ യാസിന്‍, കോണ്‍സ്റ്റബിള്‍ കൃഷ്ണ കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് സര്‍കിള്‍ ഓഫീസര്‍ സംഗ്രാം സിംഗ് അലംഭാവം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ചീഫ് അന്വേഷണം എഎസ്പി ധരം സിംഗ് മാര്‍ചലിന് കൈമാറി.
Keywords: TV actor Bhupinder Singh arrested for shooting Neighbour, injuring two in UP’s Bijnor, Lucknow, News, Crime, Criminal Case, TV actor, Arrested, Bhupinder Singh, Neighbour, Dead, Police, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.