NCP | അനുരഞ്ജനം: 24 മണിക്കൂറിനിടെ രണ്ടാം തവണയും ശരദ് പവാറിനെ കണ്ട് അജിത് പവാറും സംഘവും; പ്രതികരണമില്ലാതെ നേതാവ്

 


മുംബൈ: (www.kvartha.com) 24 മണിക്കൂറിനിടെ രണ്ടാം തവണയും മുതര്‍ന്ന നേതാവ് ശരദ് പവാറിനെ കണ്ട് മരുമകന്‍ അജിത് പവാറും സംഘവും. അനുരഞ്ജന നീക്കത്തിന്റെ ഭാഗമായാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും പ്രഫുല്‍ പട്ടേലും അടങ്ങുന്ന സംഘം തിങ്കളാഴ്ച വീണ്ടും പാര്‍ടി സ്ഥാപകനെ കണ്ടത്. മുബൈ വൈ ബി ചവാന്‍ സെന്ററില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

എന്നാല്‍ ഇത്തവണയും ശരദ് പവാറില്‍ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് കൂടിക്കാഴ്ചയക്ക് ശേഷം സംഘത്തിലുണ്ടായിരുന്ന പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

'ഇന്ന് ഞാനും അജിത് പവാറും സുനില്‍ താത്കറെയും വൈ ബി ചവാന്‍ സെന്ററില്‍ ശരദ് പവാറിനെ കണ്ടു. ഒറ്റക്കെട്ടാകണമെന്ന് ഞങ്ങള്‍ വീണ്ടും അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. ഞങ്ങള്‍ പറഞ്ഞത് അദ്ദേഹം കേട്ടുവെങ്കിലും ഒന്നിനും മറുപടി നല്‍കിയില്ല' എന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

പിളര്‍പ്പിന് ശേഷം ഞായറാഴ്ചയാണ് ആദ്യമായി അജിത് പവാറും സംഘവും ശരദ് പവാറിനെ കണ്ടത്. എന്‍ഡി എയില്‍ ചേര്‍ന്ന് ഒറ്റക്കെട്ടാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമാനമായ പ്രതികരണമായിരുന്നു ശരദ് പവാറിന്റെ ഭാഗത്ത് നിന്നുണ്ടായത്.

NCP | അനുരഞ്ജനം: 24 മണിക്കൂറിനിടെ രണ്ടാം തവണയും ശരദ് പവാറിനെ കണ്ട് അജിത് പവാറും സംഘവും; പ്രതികരണമില്ലാതെ നേതാവ്

പാര്‍ടി വിട്ടവര്‍ ശരദ് പവാറിനോട് ഖേദ പ്രകടനം നടത്തിയെന്ന് ഔദ്യോഗിക പക്ഷ നേതാക്കള്‍ പറഞ്ഞു. എന്‍സിപിയിലെ പിളര്‍പ്പും അനുരഞ്ജന നീക്കങ്ങള്‍ക്കുമിടയില്‍ ബെംഗ്ലൂറില്‍ തിങ്കളാഴ്ച ആരംഭിച്ച പ്രതിപക്ഷ പാര്‍ടികളുടെ യോഗത്തില്‍ നിന്നും ശരദ് പവാര്‍ വിട്ടുനിന്നു. മകള്‍ സുപ്രിയ സുലെയാണ് എന്‍സിപിയെ പ്രതിനിധീകരിക്കുന്നത്. പട്നയില്‍ നടന്ന ആദ്യ പ്രതിപക്ഷ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് എന്‍സിപിയില്‍ പിളര്‍പ്പുണ്ടായത്.

ഇതിനിടെ ചൊവ്വാഴ്ച ഡെല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ താനും അജിത് പവാറും എന്‍സിപിയെ പ്രതിനിധീകരിക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

Keywords:  Twice in 24 hours: Ajit Pawar & other ministers from rebel NCP camp meet Sharad Pawar, Mumbai, News, Politics, NCP, NDA, Meeting, Bengaluru, Ajit Pawar, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia