മലിനജല ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം; ഇരുവരെയും നിര്‍ബന്ധിപ്പിച്ച് പണിയെടുപ്പിച്ചെന്ന പരാതിയില്‍ എന്‍ജിനീയര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Mar 26, 2022, 22:33 IST
ഗുരുഗ്രാം: (www.kvartha.com 26.03.2022) ഹരിയാനയിലെ നുഹ് ജില്ലയില്‍ വ്യാഴാഴ്ച മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് സഹോദരങ്ങളായ രണ്ട് പേര് മരിച്ചു. ജാവേദ് (35), സാഹിദ് (25) എന്നിവരാണ് മരിച്ചത്.
ഇവര്‍ ജോലി ചെയ്യുമ്പോള്‍ മാസ്കുകള്‍, സുരക്ഷാ ബെല്‍റ്റുകള്‍, ഷൂസ് തുടങ്ങിയ സംരക്ഷണ ഉപകരണങ്ങള്‍ ധരിച്ചിരുന്നില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മരിച്ചവര്‍ സദായി ഗ്രാമവാസികളാണ്. എന്‍ജിനീയറുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇരുവരും ജോലിക്കിറങ്ങിയതെന്ന് പ്രദേശ വാസികള്‍ പറയുന്നു.
മരിച്ചവരുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് മലിനജല പ്ലാന്റിലെ ജോയിന്റ് എന്‍ജിനീയര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ടാങ്ക് വൃത്തിയാക്കിയില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് എന്‍ജിനീയര്‍ ഭീഷണിപ്പെടുത്തിയതായി മരിച്ചവരുടെ കുടുംബത്തെ ഉദ്ധരിച്ച് ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു.
സഹോദരങ്ങള്‍ പ്ലാന്റില്‍ പമ്പ് ഓപറേറ്റര്‍മാരായും ഗാര്‍ഡനറായും ജോലി ചെയ്തുവരികയായിരുന്നു. ഇരുവരും എന്‍ജിനീയറുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് 25 അടി താഴ്ചയുള്ള ടാങ്കില്‍ ഇറങ്ങി വൃത്തിയാക്കാനും മോടോര്‍ നന്നാക്കാനും ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പൊതുജനാരോഗ്യ വകുപ്പിന്റെ കീഴിലാണ് മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ആദ്യം സഹോദരങ്ങളില്‍ ഒരാള്‍ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയതോടെ അയാള്‍ക്ക് അസ്വസ്ഥത തോന്നുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ഇതുകണ്ട് അവനെ സഹായിക്കാന്‍ മറ്റേയാള്‍ ഓടിയെത്തുകയായിരുന്നു. എന്നാല്‍ ടാങ്കിനുള്ളില്‍ കെട്ടിക്കിടക്കുന്ന വിഷവാതകങ്ങള്‍ ശ്വസിച്ച് അവനും ബോധരഹിതനായെന്ന് നുഹിലെ എസ്എച് ഒ ബിജേന്ദര്‍ സിംഗിനെ ഉദ്ധരിച്ച് ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു.
സംഭവം അറിഞ്ഞയുടന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ജാവേദ് സംഭവസ്ഥലത്തുവെച്ചും സഹോദരന് സാഹിദ് നള്‍ഹാര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയും മരിച്ചു. അപകടസാധ്യതകള്‍ അറിഞ്ഞ് പലതവണ സഹോദരങ്ങള്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചെങ്കിലും എന്‍ജിനീയര്‍ ടാങ്കില്‍ പ്രവേശിക്കാന്‍ സമ്മര്‍ദത്തിലാക്കിയതായി പിതാവ് ഹമീദ് ആരോപിച്ചു.
Keywords: Two brothers die cleaning sewage tank after being pressured by engineer in Haryana's Nuh, News, Local News, Allegation, Complaint, Police, Case, Dead, Brothers, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.