പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കോണ്‍സ്റ്റബിള്‍മാരുടെ തൊപ്പിതെറിച്ചു

 


ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച രണ്ട് കോണ്‍സ്റ്റബിള്‍മാരെ സര്‍വീസില്‍ നിന്നും പുറത്താക്കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് എന്‍ ജ്ഞാന സംബന്ദന്‍ അറിയിച്ചു. അമിത് തോമര്‍, ഗുര്‍ജീന്ദര്‍ സിംഗ് എന്നിവര്‍ക്കാണ് ജോലി തെറിച്ചത്. ഏതെങ്കിലും പോലീസുദ്യോഗസ്ഥര്‍ സ്ത്രീകളോടും കുട്ടികളോടും മാന്യതയില്ലാതെ പെരുമാറിയാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ പരാതിയെതുടര്‍ന്ന് രണ്ടുപേരേയും പോലീസ് അറസ്റ്റുചെയ്തു. വികാസ്പുരി പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ചുറ്റിത്തിരിയുകയായിരുന്ന പെണ്‍കുട്ടിയേയും സുഹൃത്തുക്കളേയും തോമര്‍ സിംഗിന്റെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇവരെ പണം നല്‍കി സഹായിക്കാമെന്നായിരുന്നു വാഗ്ദാനം.

പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കോണ്‍സ്റ്റബിള്‍മാരുടെ തൊപ്പിതെറിച്ചുസംഘത്തിലെ മൂന്ന് പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. സിംഗിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടികളില്‍ ഒരാളെ ഇരുവരും ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ നിലവിളികേട്ട സുഹൃത്തുക്കളും ഉച്ചത്തില്‍ ബഹളമുണ്ടാക്കി. വീട്ടില്‍ നിന്ന് പെണ്‍കുട്ടികളുടെ കരച്ചിലുയര്‍ന്നത് ശ്രദ്ധയില്‌പെട്ട പരിസരവാസിയാണ് വിവരം പോലീസില്‍ അറിയിച്ചത്. ഉടനെ പോലീസെത്തി ഇരുവരേയും പിടികൂടുകയായിരുന്നു.

SUMMARY: New Delhi: Two city police constables were on Sunday dismissed from duty for allegedly attempting to sexually assault a minor girl in the Mukherjee Nagar area of north-west Delhi, police said.

Keywords: National news, Delhi, Sexual Assault, Delhi Police, Mukherjee Nagar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia