സംയുക്ത ട്രേഡ്‌യൂണിയന്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി

 


ന്യൂഡല്‍ഹി: സംയുക്ത ട്രേഡ്‌യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച അര്‍ധരാത്രി 12ന് ആരംഭിച്ച പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി 12 വരെ തുടരും. ആശുപത്രി, പാല്‍,പത്രം തുടങ്ങിയവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. കെ.എസ്. ആര്‍.ടി.സി.യിലെ തൊഴിലാളി യൂണിയനുകളും പണിമുടക്കുന്നതിനാല്‍
ഗതാഗത മേഖല നിശ്ചലമാകും. ആമ്പുലന്‍സ്, വിവാഹ പാര്‍ട്ടി എന്നിവയെ ഗതാഗത മേഖലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റയില്‍വേ ഒഴികെ മുഴുവന്‍ മേഖലകളെയും പണിമുടക്ക് ബാധിക്കും.

സംയുക്ത ട്രേഡ്‌യൂണിയന്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി

വിലക്കയറ്റം പിടിച്ചുനിര്‍ത്തുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ നടപ്പിലാക്കുക, നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാജ്യത്തെ സംയുക്ത ട്രേഡ്‌യൂണിയനുകള്‍ പണിമുടക്കുന്നത്. പണിമുടക്ക് ദിവസങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. പണിമുടക്കിനെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കിയിട്ടുണ്ട്. പണിമുടക്ക് മറികടക്കാന്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങള്‍ അവശ്യസേവന പരിപാലന നിയമം(എസ്മ) പ്രഖ്യാപിച്ചു. ഇത്രയധികം സംയുക്ത ട്രേഡ്‌യൂണിയനുകള്‍ പണിമുടക്കുന്നത് രാജ്യത്ത് ആദ്യമായാണ്.

അതേസമയം ബംഗാളില്‍ പണിമുടക്ക് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. പണിമുടക്കിനെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകള്‍ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. സി.ഐ.ടി.യു, ഐ.എന്‍. ടി.യു.സി, ബി.എം.എസ്, എ.ഐ.ടി. യു.സി, എച്ച്.എം.എസ്, എ.ഐ.യു. ടി.യു.സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

സംയുക്ത ട്രേഡ്‌യൂണിയന്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി


സംയുക്ത ട്രേഡ്‌യൂണിയന്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി



Photos:  Dayanand kukkaje

Keywords : National Strike, National, Ministers, CITU, INTUC, BMS, AITUC, Hospital, Ambulance, Pension, A.K Antony, New Delhi, Chidambaram, Water, Train, PSC News, Interview, Kerala, Price Hike, Malayalam news, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia