വ്യോമ- റെയില്‍ ഗതാഗതങ്ങള്‍ നിര്‍ത്തിവെച്ചതോടെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ 2000 കിലോമീറ്റര്‍ റോഡ് യാത്ര ചെയ്ത് രണ്ട് ജഡ്ജിമാര്‍

 



കൊല്‍ക്കത്ത: (www.kvartha.com 26.04.2020) ലോക് ഡൗണിനിടയില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് ജഡ്ജിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയും സ്ഥലം മാറ്റം നല്‍കിയും ഉത്തരവിറക്കിയതോടെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ രണ്ട് ജഡ്ജിമാര്‍ കാറില്‍ യാത്ര ചെയ്യുന്നത് 2000 കിലോമീറ്ററില്‍ അധികം. വ്യോമ- റെയില്‍ ഗതാഗതങ്ങള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് അടുത്തിടെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ പദവിയിലേക്ക് ഉയര്‍ത്തിയ ജഡ്ജിമാര്‍ ഇത്രയും ദൂരം കാറില്‍ യാത്ര ചെയ്യുന്നത്.

കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സീനിയര്‍ ജഡ്ജിയായ ജസ്റ്റിസ് ദീപങ്കര്‍ ദത്തയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രസിഡന്റ് രാം നാഥ് കോവിന്ദ് വ്യാഴാഴ്ചയാണ് ഉയര്‍ത്തിയത്. അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയാ ജസ്റ്റിസ് ബിശ്വനാഥ് സോമാദറിനെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.

വ്യോമ- റെയില്‍ ഗതാഗതങ്ങള്‍ നിര്‍ത്തിവെച്ചതോടെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ 2000 കിലോമീറ്റര്‍ റോഡ് യാത്ര ചെയ്ത് രണ്ട് ജഡ്ജിമാര്‍

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ബോംബേ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുക്കാന്‍ കാറില്‍ യാത്ര തുടങ്ങി. മകനൊപ്പമാണ് അദ്ദേഹം കൊല്‍ത്തത്തയില്‍നിന്ന് മുംബൈയിലേയ്ക്ക് യാത്ര ചെയ്യുന്നത്. ജസ്റ്റിസ് ദത്ത ശനിയാഴ്ച രാവിലെയാണ് കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹം മുംബൈയില്‍ എത്തിച്ചേരും.

മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഉയര്‍ത്തപ്പെട്ട അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബിശ്വനാഥ് സോമാദര്‍ കൊല്‍ക്കത്ത വഴിയാണ് ഷില്ലോങ്ങിലേക്ക് പോകുന്നത്. അലഹബാദിലേക്ക് മാറ്റുന്നതിനുമുമ്പ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം വെള്ളിയാഴ്ച വൈകുന്നേരമാണ് ഭാര്യയോടൊപ്പം ഔദ്യോഗിക കാറില്‍ യാത്ര പുറപ്പെട്ടത്. ഞായറാഴ്ച അദ്ദേഹം മേഘാലയുടെ തലസ്ഥാന നഗരത്തില്‍ എത്തും.

Keywords:  News, National, India, Lockdown, Road, Travel, Judge, Kolkata, High Court, Two judges travelling over 2000 km by road 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia