കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

 


ശ്രീനഗര്‍: (www.kvartha.com 14.11.2014) ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. രണ്ട് സൈനീകര്‍ അടക്കം 4 പേര്‍ക്ക് പരിക്കേറ്റു.

പ്രദേശത്ത് ആയുധ ധാരികളായ തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു സൈന്യം. 1 രാഷ്ട്രീയ റൈഫിള്‍സ് സൈനീകരും 18 ബറ്റാലിയന്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സും സം യുക്തമായാണ് തിരച്ചില്‍ നടത്തിയത്.

ഇതിനിടയില്‍ തീവ്രവാദികള്‍ സൈനീകര്‍ക്ക് നേരെ വെടിയുതിര്‍ത്തു.
കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
തുടര്‍ന്ന് സൈന്യം പ്രത്യാക്രമണം നടത്തി. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടലുണ്ടായത്.

SUMMARY: Srinagar: Two militants were killed and four people, including two soldiers, were injured on Friday in a fierce overnight gunfight in south Kashmir's Kulgam district, police said.

Keywords: Jammu and Kashmir, Kulgam district, Militant, Chenigam, Rashtriya Rifles, Central Reserve Police Force
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia