Jawans Killed | 'മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 2 ജവാന്മാര്ക്ക് വീരമൃത്യു'
Aug 15, 2023, 13:15 IST
റാഞ്ചി: (www.kvartha.com) മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ സംസ്ഥാന പൊലീസിന്റെ ജാര്‍ഖണ്ഡ് ജാഗ്വാര്‍ ഫോഴ്സിലെ രണ്ട് ജവാന്മാര് വീരമൃത്യു വരിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. അമിത് തിവാരി, ഗൗതം കുമാര്‍ എന്നീ രണ്ട് ജവാന്മാരാണ് മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് വെസ്റ്റ് സിംഗ്ഭം പൊലീസ് സൂപ്രണ്ട് അശുതോഷ് ശേഖര്‍ പറഞ്ഞതായി പിടിഐ റിപോര്‍ട് ചെയ്തു.
ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലയിലെ ടോന്ടോ ഏരിയയില്‍ തിങ്കളാഴ്ച രാത്രി വൈകിയാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ വിശദാംശങ്ങള്‍ കാത്തിരിക്കുകയാണെന്നും അശുതോഷ് ശേഖര്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ മേഖലയില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവുമെന്നാണ് റിപോര്‍ട്.
Keywords: News, National, National-News, News-Malayalam, Police Jawans, Killed, Gunfight, Maoists, Jharkhand, Jaguar Force, Two state police jawans killed in gunfight with Maoists in Jharkhand.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.