Accidental Death | അമേരികയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 2 ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
Apr 23, 2024, 08:58 IST
ഹൈദരാബാദ്: (KVARTHA) യുഎസില്‍ വാഹനാപകടത്തില്‍ രണ്ട് ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. അരിസോണയില്‍ പഠിക്കുന്ന തെലങ്കാന സ്വദേശികളായ നിവേശ് മുക്കയും (19) ഗൗതം കുമാര്‍ പാര്‍സിയുമാണ് (19) മരിച്ചത്. ശനിയാഴ്ച രാത്രി പ്രാദേശിക സമയം പിയോറിയയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് കാറുകളുടെയും ഡ്രൈവര്‍മാര്‍ക്ക് പരുക്കേറ്റു.
ഇരുവരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ കംപ്യൂടര്‍ സയന്‍സ് എന്‍ജിനീയറിങ്ങിന് പഠിക്കുകയായിരുന്നു. സര്‍വ്വകലാശാലയില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ ഇവരുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. നിവേശും ഗൗതമും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
നിവേശ് കരിംനഗര്‍ ജില്ലയിലെ ഹുസുറാബാദ് സ്വദേശിയും ഗൗതം കുമാര്‍ ജങ്കാവ് ജില്ലയിലെ ഘാന്‍പുര്‍ സ്വദേശിയുമാണ്. ഡോക്ടര്‍ ദമ്പതികളായ നവീനിന്റെയും സ്വാതിയുടെയും മകനാണ് നിവേശ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് രണ്ട് വിദ്യാര്‍ഥികളുടെയും കുടുംബങ്ങള്‍ ഇന്‍ഡ്യന്‍ സര്‍കാരിനോട് ആവശ്യപ്പെട്ടു.
Keywords: News, National, National-News, Accident-News, Two Students, Telangana, Both 19, Died, US, Road Accident, Accidental Death, America, Road, Vehicle, Car Accident, Indian Students, Two Students From Telangana, Both 19, Died In US Road Accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.