Teachers booked | അസംബ്ലിക്ക് ശേഷം 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥിയെ ശിക്ഷിച്ചതായി പരാതി; ക്രിസ്ത്യന്‍ മിഷനറി സ്കൂളിലെ 2 അധ്യാപകര്‍ക്കെതിരെ കേസെടുത്തു
Nov 4, 2022, 14:53 IST
ഭോപാല്‍: (www.kvartha.com) മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം വിളിച്ചതിന് ക്രൈസ്റ്റ് സീനിയര്‍ സെകന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയെ അധ്യാപകന് ശിക്ഷിച്ചതായി പരാതി. വിദ്യാര്‍ഥിയുടെ മാതാപിതാക്കളും ചില സംഘടനകളും സ്കൂള്‍ പരിസരത്ത് വന്‍ പ്രതിഷേധം നടത്തിയതോടെ സംഭവം വിവാദമായി. രണ്ട് സ്കൂള്‍ അധ്യാപകര്‍ക്കെതിരെ ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ജസ്റ്റിന്, ജസ്മീന ഖാതൂന്‍ എന്നീ അധ്യാപകര്‍ക്കെതിരെയാണ് ഐപിസി 323, 506, 34 വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ സെക്ഷന്‍ 75 പ്രകാരവും കേസെടുത്തത്.
'അസംബ്ലിക്കായി ഞങ്ങള്‍ മൈതാനത്ത് പോയപ്പോള്‍, ദേശീയഗാനം പൂര്‍ത്തിയായതിന് ശേഷം ഞാന്‍ 'ഭാരത് മാതാ കീ ജയ്' എന്ന മുദ്രാവാക്യം വിളിച്ചു. ഇതിനിടയില്‍ ജസ്റ്റിന് സാര്‍ വന്ന് എന്റെ കോളറില്‍ പിടിച്ച് നിരയില്‍ നിന്ന് വലിച്ചിറക്കി, എന്നിട്ട് ഫാദറിന്റെ അടുക്കല്‍ പോകാന്‍ പറഞ്ഞു. അതിനു ശേഷം ഞാന്‍ ക്ലാസില്‍ എത്തി. എന്റെ സഹപാഠികളില്‍ ഒരാളെ റെഡ് ഹൗസിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു, അതില്‍ എന്റെ ക്ലാസ് ടീചര്‍ ജസ്മീന ഖാതൂന്‍ പറഞ്ഞു, 'ഒരു ആണ്‍കുട്ടി ക്ലാസിന് അഭിമാനം നല്കുന്നു, ഞാന്‍ ക്ലാസിന്റെ പേര് കളങ്കപ്പെടുത്തുന്നു', പരാതിക്കാരനായ ശിവാന്‍ഷ് ജെയിന് എന്ന വിദ്യാര്‍ഥി പറഞ്ഞു.
എന്നാല്‍ ദേശീയ ഗാനത്തിന് ശേഷം ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ ഒത്തുകൂടാന്‍ പോകുമ്പോള്‍ പെട്ടെന്ന് ഒരു വിദ്യാര്‍ഥി 'ഭാരത് മാതാ കീ ജയ്' എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്ന് സ്കൂള്‍ പ്രിന്‍സിപല്‍ ഫാദര്‍ തോമസ് പറഞ്ഞു. 'ദേശസ്നേഹം എന്ന ഉദ്ദേശ്യത്തോടെയല്ല അവന് അത് ചെയ്തത്, മറിച്ച് വളരെ അനാദരവുള്ള തമാശയായിട്ടായിരുന്നു പ്രവൃത്തി. അച്ചടക്ക സമിതി യോഗം ചേര്‍ന്ന് നടപടി പിന്നീട് തീരുമാനിക്കും', അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുദ്രാവാക്യം വിളിച്ചതിന് വിദ്യാര്‍ഥിയെ ശിക്ഷിച്ച രണ്ട് അധ്യാപകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

Keywords: Latest-News, National, Top-Headlines, Madhya Pradesh, Assault, Complaint, Student, Police, Two teachers booked for punishing student who raised 'Bharat Mata Ki Jai' slogan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.