Drowned to Death | പിറന്നാള്‍ ആഘോഷത്തിനിടെ റിസോര്‍ടിലെ നീന്തല്‍കുളത്തില്‍ വീണ് 2 വയസ്സുകാരന് ദാരുണാന്ത്യം
Jul 19, 2022, 23:04 IST
പൂനെ: (www.kvartha.com) പിറന്നാള്‍ ആഘോഷത്തിനിടെ റിസോര്‍ടിലെ നീന്തല്‍കുളത്തില്‍ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. പൂനെയ്ക്കടുത്തുള്ള ലോണാവാല ഹോളിഡേ റിസോര്‍ടിലെ നീന്തല്‍ക്കുളത്തിലാണ് ദാരുണമായ സംഭവം നടന്നത്. റിസോര്‍ടില്‍ കുട്ടിയുടെ കുടുംബം ജന്മദിനം ആഘോഷിക്കുകയായിരുന്നുവെന്ന് പൊലീസ് ചൊവ്വാഴ്ച പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
നാസികില്‍ നിന്നുള്ള കുടുംബം കുട്ടിയുടെ രണ്ടാം ജന്മദിനം ആഘോഷിക്കാന്‍ ബംഗ്ലാവ് വാടകയ്ക്ക് എടുത്തിരുന്നു. ജൂലൈ 13 നാണ് നടുക്കുന്ന സംഭവം നടന്നത്. കുട്ടി പുറത്തെ നീന്തല്‍ക്കുളത്തില്‍ വീണപ്പോള്‍ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ബംഗ്ലാവിന്റെ ഒന്നാം നിലയില്‍ പിറന്നാള്‍ ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് കുടുംബാംഗങ്ങള്‍ നീന്തല്‍ക്കുളത്തില്‍ നിന്നും അവനെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ലോകല്‍ പൊലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: Two-year-old boy drowns during his birthday bash at Lonavala holiday resort near Pune, Pune, News, Drowned, Child, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.