വീട് പണിയാൻ പരിസ്ഥിതിയെ നശിപ്പിക്കുന്ന സമൂഹത്തിൽ വേറിട്ട ചിന്താഗതിയുമായി ഒരു എൻജിനീയർ; 80 വർഷത്തെ പഴക്കമുള്ള മാവിനെ വെട്ടിക്കളയാതെ പണിത 'മരവീട്'
Jul 24, 2021, 13:13 IST
ഉദയ്പൂർ: (www.kvartha.com 24.07.2021) സ്വാർഥമായ ആവശ്യങ്ങൾക്ക് വേണ്ടി ചുറ്റുപാടുമുള്ള പരിസ്ഥിതിയെ നശിപ്പിക്കുന്നത് മനുഷ്യരുടെ പൊതുസ്വഭാവമാണ്. നെൽവയലുകളും മരങ്ങളും മറ്റും നശിപ്പിച്ച് കെട്ടിടങ്ങൾ നിർമിക്കുന്നതും പതിവ് സംഭവമാണ്.
എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തനാണ് ഉദയ്പൂരിലെ ഒരു എൻജിനീയർ. മിക്കപ്പോഴും നമ്മൾ ഒരു വീട് പണിയാൻ തുടങ്ങുമ്പോൾ അവിടെയുള്ള മരങ്ങളും ചെടികളുമെല്ലാം വെട്ടി നശിപ്പിച്ച് ആ ഭൂമിയെ തരിശാക്കിയാണ് പണി തുടങ്ങാറ്.
എന്നാൽ ഇവിടെ ഉദയ്പൂരിൽ നിന്നുള്ള കുൽ പ്രദീപ് സിങ്ങ് എന്ന എൻജിനീയർ ഇത്തരം സമ്പ്രദായങ്ങളിൽ നിന്നും എതിരാണ്. അദ്ദേഹം പറമ്പിൽ നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള മാവ് മുറിക്കാതെയാണ് തന്റെ സ്വപ്നഭവനം നിർമിച്ചത്.
മറ്റുള്ള വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ആ വീട്ടിൽ കിടപ്പ് മുറിയും, സ്വീകരണമുറിയും, അടുക്കളയുമെല്ലാം മാവിന്റെ ചില്ലകൾക്കിടയിലൂടെയാണ് സ്ഥിതി ചെയ്യുന്നത്. തന്റെ വീടിന്റെ ആവശ്യങ്ങൾക്കായി മരത്തെ മുറിച്ച് മാറ്റാതെ പകരം വീട് മരത്തിന്റെ ആവശ്യാനുസരണം മാറ്റിയിരിക്കുകയാണ് അദ്ദേഹം.

2000 -ത്തിലാണ് 80 വർഷം പഴക്കമുള്ള മാവിൽ അദ്ദേഹം നാല് നിലകളുള്ള ഒരു വീട് നിർമിച്ചത്. അങ്ങനെ നിലത്തുനിന്ന് 40 അടി ഉയരത്തിൽ നിൽക്കുന്ന മാവ് മുറിക്കാതെതന്നെ അദ്ദേഹം അതിനുള്ളിൽ പുതിയൊരു വീട് പണിതു.
മരത്തിന്റെ ശാഖകൾക്കനുസരിച്ചാണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്. ഒരു മരത്തിന്റെ ചില ശാഖകൾ സോഫയായും ചിലത് ടിവി സ്റ്റാൻഡായും ഉപയോഗിക്കുന്നു. അടുക്കള, കുളിമുറി, കിടപ്പുമുറി, ഡൈനിംഗ് ഹാൾ, ഒരു ലൈബ്രറി തുടങ്ങി എല്ലാ അടിസ്ഥാന കാര്യങ്ങളും ഈ മരവീട്ടിലുണ്ട്.
വീട് വെയ്ക്കാൻ ഒരു സ്ഥലം സ്വന്തമാക്കിയ അദ്ദേഹം ആ ഭൂമിയുടെ ചരിത്രം മനസിലാക്കി. ആ സ്ഥലം നേരത്തെ 'കുഞ്ച്രോ കി ബാഡി' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ താമസിക്കുന്ന ആളുകൾ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പിന്നീട് അതിൽ നിന്നുള്ള പഴങ്ങൾ വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.
എന്നാൽ, നഗരത്തിന്റെ വിസ്തൃതി വ്യാപിച്ചതോടെ അതെല്ലാം വെട്ടിമാറ്റാൻ തുടങ്ങി. ഏകദേശം 4000 ത്തോളം മരങ്ങൾ പ്രദേശത്ത് നിന്ന് മുറിച്ചുമാറ്റി. എന്നാൽ, ഈ വെട്ടിനിരത്തിലിന്റെ ഭാഗമാകാൻ പ്രദീപിന് മനസ് വന്നില്ല. അതിനാൽ മരങ്ങൾ മുറിക്കാതെ വീട് പണിയാനുള്ള മാർഗങ്ങൾ അദ്ദേഹം തിരഞ്ഞു.
മരം വേരോടെ പിഴുതെടുത്ത് മറ്റൊരിടത്ത് നടാൻ ആയിരുന്നു ആദ്യ തീരുമാനം. പക്ഷേ ചിലവേറിയ ഒരു രീതിയായിരുന്നതിനാൽ അതുപേക്ഷിച്ചു. തന്റെ വീടിനായി വർഷങ്ങളോളം പഴക്കമുള്ള മാവ് മുറിക്കാനും പ്രദീപ് ആഗ്രഹിച്ചില്ല. അങ്ങനെയാണ് മരത്തിൽ തന്നെ ഒരു വീട് പണിയാൻ അദ്ദേഹം തീരുമാനിച്ചത്.
ഐഐടിയിൽ നിന്ന് എഞ്ചിനീയറിംഗ് പഠിച്ചിറങ്ങിയ പ്രദീപ്, മരത്തിന് കേടുപാടുകൾ വരുത്താതെ തന്നെ തന്റെ വീട് രൂപകൽപന ചെയ്തു. ഇത് മാത്രമല്ല, വീട് പണിയുന്നതിനുമുമ്പ് അദ്ദേഹം മരത്തിന് ചുറ്റും നാല് തൂണുകൾ ഉണ്ടാക്കി. അത് ഒരു ഇലക്ട്രികൽ കണ്ടക്ടറായി പ്രവർത്തിക്കുന്നു.
ഇടിമിന്നലിൽ മരം നശിക്കാതെ അത് കാക്കുന്നു. സിമന്റിന് പകരം, വീടിന്റെ മുഴുവൻ ഘടനയും ഉരുക്കിലാണ് നിർമിച്ചിരിക്കുന്നത്. വീടിന്റെ ചുമരുകളും നിലകളും സെലുലോസ് ഷീറ്റുകളിൽ നിന്നും, ഫൈബറുകളിൽ നിന്നുമാണ് നിർമിച്ചത്. അക്ഷരാർഥത്തിൽ ഒരു ട്രീ ഹൗസായ ഈ വീട് ഇപ്പോൾ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.

Keywords: News, Jaipur, Rajasthan, House, Environmental problems, India, National, Udaipur, Tourist Attraction, High Mango Tree, Udaipur’s Latest Tourist Attraction: A Four-Storey House Built On A 40 Feet High Mango Tree.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.