Uddhav Thackeray says | ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും ആര്‍ക്കും എടുത്തുകളയാനാകില്ലെന്ന് ഉദ്ധവ് താകറെ; ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു

 


മുംബൈ: (www.kvartha.com) ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും ആര്‍ക്കും എടുത്തുകളയാനാകില്ലെന്ന് പാര്‍ടി അധ്യക്ഷന്‍ ഉദ്ധവ് താകറെ വ്യക്തമാക്കി. ഇതോടെ വിമതനേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെയ്ക്കെതിരെ അദ്ദേഹം പരസ്യമായി പോരാടാന്‍ തീരുമാനിച്ചെന്ന് വ്യക്തമായി. യഥാര്‍ഥ ശിവസേന തങ്ങളാണെന്നാണ് ഷിന്‍ഡെയുടെയും കൂട്ടരുടെയും അവകാശവാദം. ഉദ്ധവിനൊപ്പമുള്ള എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഷിന്‍ഡെ സ്പീകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
             
Uddhav Thackeray says | ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും ആര്‍ക്കും എടുത്തുകളയാനാകില്ലെന്ന് ഉദ്ധവ് താകറെ; ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു

അതിന് പിന്നാലെ സര്‍കാര്‍ രൂപീകരിക്കാന്‍ ഏക്നാഥ് ഷിന്‍ഡെയെ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ തീരുമാനത്തിനെതിരെ ഉദ്ധവ് താകറെ സുപ്രീം കോടതിയെ സമീപിച്ചു. 16 വിമത എംഎല്‍എമാര്‍ വിശ്വാസ വോടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു എന്നാണ് ഉദ്ധവ് താകറെ വിഭാഗം വാദിക്കുന്നത്. ഇവര്‍ക്കെതിരായ അയോഗ്യതാ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പുതിയ സ്പീകറെ തെരഞ്ഞെടുക്കുന്നതിനും ഭൂരിപക്ഷം തെളിയിക്കുന്നതിനുമായി നിയമസഭയില്‍ വോട് ചെയ്ത എല്ലാ വിമത എംഎല്‍എമാരെയും അയോഗ്യരാക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി തീരുമാനമെടുക്കണമെന്ന് സുഭാഷ് ദേശായി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ കേസും ഗവര്‍ണറുടെ തീരുമാനത്തിനെതിരായ കേസും തിങ്കളാഴ്ച കോടതി പരിഗണിക്കും. സുപ്രീം കോടതിയുടെ തീരുമാനം ഏക്നാഥ് ഷിന്‍ഡെയുടെ സര്‍കാരിന് തിരിച്ചടിയായേക്കുമെന്ന് സൂചനയുണ്ട്.

പ്രത്യയശാസ്ത്ര വ്യതിയാനം ആരോപിച്ചാണ് ഏക്നാഥ് ഷിന്‍ഡെയും മറ്റ് നിയമസഭാ അംഗങ്ങളും ശിവസേന വിട്ടത്. ജൂണ്‍ 30ന് ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി പിന്തുണയോടെയാണ് പുതിയ ഗവണ്‍മെന്റുണ്ടാക്കിയത്. 288 അംഗ അസംബ്ലിയില്‍ ഷിന്‍ഡെ 164 വോടുകള്‍ നേടി. വിശ്വാസവോടെടുപ്പ് ജയിക്കാന്‍ 144 പേരുടെ പിന്തുണയാണ് വേണ്ടത്.

Keywords:  Latest-News, National, Top-Headlines, Politics, Political Party, Sivasena, Governor, Supreme Court of India, Maharashtra, BJP, Government, Uddhav Thackeray, Uddhav Thackeray says nobody can take away Shiv Sena's bow and arrow symbol.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia