Booked | സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന പരാതിയില്‍ 3 വിദ്യാര്‍ഥിനികള്‍ക്കെതിരെ പൊലീസ് കേസെടുത്തു

 


ഉഡുപ്പി: (www.kvartha.com) സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന പരാതിയില്‍ മൂന്നു വിദ്യാര്‍ഥിനികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെല്‍ത് സയന്‍സ് കോളജിലെ ശബ് നാസ്, ആല്‍ഫിയ, അലീമ എന്നീ വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോളജിനെതിരെയും കേസ് രെജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

വിദ്യാര്‍ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുക, അത് ഡിലീറ്റ് ചെയ്യുക, തെളിവ് നശിപ്പിക്കുക, വിദ്യാര്‍ഥിനിയുടെ യശസ്സിനു ക്ഷതമേല്‍പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനികളെ നേരത്തെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തന്റെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് ജൂലൈ 18നാണ് വിദ്യാര്‍ഥിനി കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്‌.  തന്റെ ദൃശ്യങ്ങള്‍ വാട്‌സാപ് ഗ്രൂപില്‍ പ്രചരിക്കുന്ന വിവരമറിഞ്ഞ് പെണ്‍കുട്ടി സുഹൃത്തുക്കളോടാണ് ആദ്യം വിവരം പറഞ്ഞത്. പിന്നീട് ഇവര്‍ വിഷയം മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ മൂന്നുപേരെയും കോളജ് മാനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തു.

Booked | സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന പരാതിയില്‍ 3 വിദ്യാര്‍ഥിനികള്‍ക്കെതിരെ പൊലീസ് കേസെടുത്തു

കോളജില്‍ മൊബൈല്‍ ഫോണിന് വിലക്കുണ്ടെന്നും ഇതു ധിക്കരിച്ച് മൊബൈല്‍ കൊണ്ടുവന്നതിനും വീഡിയോ ചിത്രീകരിച്ചതിനുമാണ് വിദ്യാര്‍ഥിനികളെ പുറത്താക്കിയതെന്നാണ് കോളജ് അധികൃതര്‍ പൊലീസിനോട് പറഞ്ഞത്. ലക്ഷ്യമിട്ടത് മറ്റു ചില പെണ്‍കുട്ടികളെയാണെന്നും, പരാതിക്കാരിയുടെ വീഡിയോ അറിയാതെ ചിത്രീകരിച്ചതാണെന്നുമാണ് വിദ്യാര്‍ഥിനികള്‍ നല്‍കിയ വിശദീകരണം. തുടര്‍ന്നു വീഡിയോ പെണ്‍കുട്ടിയുടെ മുമ്പില്‍ വച്ചുതന്നെ ഡിലീറ്റ് ചെയ്തതായും കോളജ് അധികൃതര്‍ പറഞ്ഞു.

Keywords:  Udupi college washroom video: FIR against students, college, Udupi, News, Complaint, Police, College Students, Management, Suspended, Mobile Phone, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia